...
Home News അഫ്ഗാനിസ്താനിലെ പടയോട്ടങ്ങളും താലിബാന്‍ എന്ന ഭീകര സംഘടനയും

അഫ്ഗാനിസ്താനിലെ പടയോട്ടങ്ങളും താലിബാന്‍ എന്ന ഭീകര സംഘടനയും

71

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ . അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു.

താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ് . ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്

പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്ന താലിബാൻ, പ്രധാനമായും ഡ്യൂറന്റ് രേഖ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താലിബാന്റെ ആസ്ഥാനം പാകിസ്ഥാനിലെ ക്വെത്ത പ്രദേശത്താണെന്നാണ് അമേരിക്ക കരുതുന്നത്. പാകിസ്താനും ഇറാനും താലിബാന് സഹായം നൽകുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുന്നു.

ഒളിവിൽ കഴിയുന്ന മുല്ല മുഹമ്മദ് ഒമർ ആണ് താലിബാന് നേതൃത്വം നൽകുന്നത്. ഒമറിന്റെ ആദ്യകാല സൈന്യാധിപർ, ചെറുകിട സൈന്യത്തലവന്മാരും മദ്രസ അദ്ധ്യാപകരും അടങ്ങിയതായിരുന്നു പോരാളികളാകട്ടെ, പാകിസ്താനിലെ മതപാഠശാലകളിലെ വിദ്യാർത്ഥികളായ അഫ്ഗാൻ അഭയാർത്ഥികളായിരുന്നു. പാകിസ്താൻ സർക്കാറിൽ നിന്നും പ്രത്യേകിച്ച് പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിൽ നിന്നും താലിബാന് പരീശീലനവും പണവും മറ്റു സഹായങ്ങളും ലഭിച്ചിരുന്നു. പാകിസ്താനിലെ പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത് ഉലമയി ഇസ്ലാം (ജെ.യു.ഐ.) ആണ് താലിബാൻ അംഗങ്ങൾക്കായുള്ള മതപാഠശാലകൾ‌ നടത്തിയിരുന്നത്.

ഏതാണ്ട് അഞ്ചുവർഷത്തോളം അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളും രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരുന്ന താലിബാൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്. ഇക്കാലത്ത് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ മൂന്നു രാജ്യങ്ങൾ‌ മാത്രമേ താലിബാന്റെ സർക്കാരിനെ അംഗീകരിച്ചിരുന്നുള്ളൂ. അഫ്ഗാനിസ്താനിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും പാകിസ്താനിലെ അതിർത്തിപ്രദേശങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ഇപ്പോഴും താലിബാന് സാധിക്കുന്നുണ്ട്.

ഇസ്ലാമികലോകത്ത് ഇതുവരെ കാണാത്ത രീതിയിൽ, മുസ്ലീം ശരിയത്ത് നിയമത്തിന്റെ ഏറ്റവും കണിശമായ പ്രായോക്താക്കളായി താലിബാനെ കണക്കാക്കുന്നു. അഫ്ഗാനിസ്താനിൽ മുജാഹിദീൻ സർക്കാരിന്റെ ഭരണകാലത്ത്, 1994 മദ്ധ്യത്തോടെ മുല്ല മുഹമ്മദ് ഒമറിന്റെ കീഴിലുള്ള ഒരു ചെറിയ സംഘമായാണ് താലിബാന്റെ ആരംഭം. ഒരു ഘൽജി പഷ്തൂൺ ആയിരുന്ന ഒമർ സോവിയറ്റ് യുദ്ധകാലത്ത് വിവിധ പ്രതിരോധകക്ഷികൾക്കൊപ്പം സൈന്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

1994 സെപ്റ്റംബർ/ഒക്ടോബർ സമയത്ത്, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയുടെ നിയന്ത്രണത്തിലായിരുന്ന സ്പിൻ ബാൾഡാക്കിലെ ഒരു അതിർത്തികേന്ദ്രം (ബോർഡർ പോസ്റ്റ്) കൈയടക്കുന്നതോടെയാണ് താലിബാൻ ആദ്യമായി ജനശ്രദ്ധയിൽ വരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.