...
Home News International അഫ്‌ഗാനെ കാത്തിരിക്കുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമം; ലോകരാജ്യങ്ങളുടെ സഹായം തേടി യുഎൻ

അഫ്‌ഗാനെ കാത്തിരിക്കുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമം; ലോകരാജ്യങ്ങളുടെ സഹായം തേടി യുഎൻ

276

അഫ്‌ഗാനിസ്ഥാനിൽ വരും മാസങ്ങളിൽ ഭക്ഷ്യക്ഷാമം കാരണം ജനങ്ങൾ ദുരിതത്തിലാകും എന്ന മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്ര സഭ. ഇതിനെ മറികടക്കാൻ കാനഡയും മറ്റു പാശ്ചാത്യ സഖ്യ രാജ്യങ്ങളും സഹായിക്കണമെന്നും കൂടുതൽ സാമ്പത്തിക പിന്തുണ നൽകണമെന്നും സംഘടനാ അഭ്യർത്ഥിച്ചു.

യുഎൻ കഴിഞ്ഞ തിങ്കളാഴ്ച പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നത് 22.8 മില്യൻ അഫ്ഗാൻ ജനങ്ങൾ ഭക്ഷ്യദൗർലബ്യം മൂലം ദുരിതത്തിലാകും വരും മാസങ്ങളിൽ എന്നാണ്. ഓരോ മാസവും $ 272 മില്യൻ ആവശ്യമാണ് അഫ്ഗാൻ ജനങ്ങൾക്ക് സഹായം എത്തിക്കാൻ എന്ന് യുഎൻ സൂചിപ്പിച്ചു.അഫ്ഗാനിലെ സുരക്ഷിത വീടുകളിൽ ഭക്ഷണം എത്തിക്കുന്ന യു.എൻ. ഏജൻസികളുടെ പ്രവർത്തനം തുടരുന്നതിനാണ് സാമ്പത്തിക പിന്തുണ ആവശ്യപ്പെടുന്നത്.

രാജ്യ തലസ്ഥാനമായ കാബൂളിൽ 1700 അഫ്ഗാനികൾ കാനഡയ്ക്ക് പോകാൻ അനുമതി ലഭിച്ചിട്ടും പോകാൻ കഴിയാതെ അകപ്പെട്ടു കഴിയുകയാണ്. അവർക്ക് ഭക്ഷണം നൽകുന്നതും യുഎൻ ഏജൻസികളാണ്. ഇതോടൊപ്പം തന്നെ കാനഡ, യു.എസ്. മറ്റ് നാറ്റോ സഖ്യകക്ഷികൾ സഹായിച്ചതിന്റെ പേരിൽ പ്രത്യാഘാതങ്ങൾ നേരിടുന്ന അനേകം അഫ്ഗാനികളുണ്ട്. ഈ ആളുകളെല്ലാം ഭാഷാവിവർത്തകരായി ജോലി ചെയ്തിരുന്നവരാണ്.നിലവിൽ യുഎൻ സഹായപദ്ധതിയിൽ കാനഡ പങ്കു ചേരും എന്നറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.