...
Home Entertainments ആട് 3 രണ്ടു ദിവസം കൊണ്ട് വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ

ആട് 3 രണ്ടു ദിവസം കൊണ്ട് വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ

ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത് 25.20 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 10.75 കോടി രൂപയും ഇന്ത്യയില്‍ നിന്ന് മാത്രം 12.25 കോടി രൂപയുമാണ്.

246

ബോക്‌സ് ഓഫിസില്‍ വമ്പന്‍ കുതിപ്പുമായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്‌ത ആട്3. ആദ്യ ദിവസം മുതല്‍ ഗംഭീര പ്രതികരണവുമായി തിയേറ്ററില്‍ മുന്നേറുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 290.49 നായിരം ടിക്കറ്റുകളാണ് വിറ്റുപോയത്. ബുക്ക് മൈ ഷോയിലൂടെ മണിക്കൂറില്‍ 20,000 ത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്ന നാലാമത്തെ സിനിമയാണ് ആട് 3. എമ്പുരാന്‍, തുടരും, ലോക എന്നീ സിനിമകളാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങള്‍.

ബുക്ക് മൈഷോയിലൂടെ വമ്പന്‍ ട്രെന്‍ഡായി തുടരുന്ന ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രമായി മാറിയിരിക്കുകയാണ്. വലിയ ആവേശത്തോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തിയേറ്ററില്‍ ഹൗസ് ഫുള്ളായി തുടരുന്ന കേരളത്തില്‍ അധിക ഷോകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ബോക്‌സ് ഓഫിസിലും വമ്പന്‍ പ്രകടനമാണ് ചിത്രം നടത്തുന്നത്. ആദ്യദിനത്തില്‍ മലയാളത്തില്‍ നിന്ന് മാത്രം 5.95 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. 1,803 ഷോകളാണ് ഉണ്ടായിരുന്നത്. രണ്ടാം ദിവസത്തില്‍ 1,784 ഷോകളാണ് ഉണ്ടായിരുന്നത് 6.30 കോടി രൂപയാണ് ചിത്രം നേടിയത്.

മൂന്നാം ദിവസത്തെ പ്രദര്‍ശനം പുരോഗമിക്കുകയാണ്. 54 ശതമാനം തിയേറ്റര്‍ ഒക്യുപ്പന്‍സിയാണ് കേരളത്തില്‍ മാത്രമുള്ളത്. 528 ഷോകളാണ് മൂന്നാം ദിവസത്തില്‍ കേരളത്തിലുള്ളത്. എന്നാല്‍ ഇതിനോടകം ഒരു കോടിയലധികം രൂപ ഒറ്റ ദിവസത്തില്‍ നേടിയെന്നുള്ളതാണ്. എന്നാല്‍ ഇന്നത്തെ ഷോ പൂര്‍ത്തിയാകുമ്പോള്‍ വരുമാനം ഇനിയും വര്‍ധിക്കും. മാത്രമല്ല വാരാന്ത്യമായതിനാല്‍ ഇന്നും നാളെയും ചിത്രത്തിന്‍റെ വരുമാനം കുതിക്കാനാണ് സാധ്യതയെന്ന് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നു.

ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത് 25.20 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 10.75 കോടി രൂപയും ഇന്ത്യയില്‍ നിന്ന് മാത്രം 12.25 കോടി രൂപയുമാണ്. രണ്ടു ദിവസം കൊണ്ടാണ് ചിത്രം ഇത്രയും തുക നേടുന്നതെന്നാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. വമ്പന്‍ മുതല്‍മുടക്കില്‍ ഒരുങ്ങിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.