...
Home News ഈ സംസ്ഥാനത്തിന് റവന്യു മന്ത്രിയുണ്ടോ; ചോദ്യവുമായി വിഡി സതീശൻ

ഈ സംസ്ഥാനത്തിന് റവന്യു മന്ത്രിയുണ്ടോ; ചോദ്യവുമായി വിഡി സതീശൻ

91

വയനാട് ജില്ലയിലെ മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകള്‍ കൈമാറിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

സംസ്ഥാന അണ്ടര്‍ സെക്രട്ടറിയെ വിവരാവകാശ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് മാറ്റിയതിനെതിരെയും അവരോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ആവശ്യപ്പെട്ടതിനെതിരെയും വിഡി സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകിന് അധികാരം പൂര്‍ണമായി അടിയറവ് വെച്ചോ എന്നും വിഡി സതീശന്‍ ചോദിച്ചു. റവന്യു വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ അറിഞ്ഞില്ലെന്ന മന്ത്രിയുടെ പരാമര്‍ശത്തെയും അ്‌ദ്ദേഹം ചോദ്യം ചെയ്തു. നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇതെന്നും അദ്ദേഹം ആരാഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.