9 September 2026
Home News Kerala എന്തുകൊണ്ടാണ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രതിസന്ധി സമയങ്ങളിൽ വീണ്ടും ചർച്ചയാവുന്നത്

എന്തുകൊണ്ടാണ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രതിസന്ധി സമയങ്ങളിൽ വീണ്ടും ചർച്ചയാവുന്നത്

കേരളത്തിന്റെ മൊത്തം ഭൂപ്രകൃതിയുടെ വിനിയോഗവും നമ്മുടെ വികസന കാഴ്ചപാടുകളും സംബന്ധിച്ച വിശാലമായ ചർച്ചകളിൽ ഗാഡ്ഗിൽ റിപ്പോർട് ഒരു പ്രധാനപ്പെട്ട സംവാദരേഖയാണ്.

313

.പ്രമോദ് പുഴങ്കര

കേരളം നേരിടുന്ന എല്ലാ കാലാവസ്ഥ, പ്രകൃതി ദുരന്ത പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഗാഡ്ഗിൽ റിപ്പോർട് ആണെന്ന് പറയുന്നവരാണ് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുന്നവർ എന്നതൊരു തട്ടിപ്പാക്ഷേപമാണ്. കേരളത്തിന്റെ ജൈവവൈവിധ്യവും കാലാവസ്ഥയും ഭൗമവൈവിധ്യവും ഭാവിയുമായി നാഭീനാള ബന്ധമുള്ള ഒന്നാണ് പശ്ചിമഘട്ടം. അതുകൊണ്ടുതന്നെ അതിന്റെ സംരക്ഷണം സംബന്ധിച്ചോരു റിപ്പോർട്ട്‌ ഇത്തരം പ്രതിസന്ധി സമയങ്ങളിൽ വീണ്ടും ചർച്ചയാവുന്നത് സ്വാഭാവികമാണ്. അതിനർത്ഥം അതൊരു ഒറ്റമൂലിയോ പിഴവുകളില്ലാത്ത രേഖയോ ആണെന്നല്ല.

കേരളത്തിന്റെ മൊത്തം ഭൂപ്രകൃതിയുടെ വിനിയോഗവും നമ്മുടെ വികസന കാഴ്ചപാടുകളും സംബന്ധിച്ച വിശാലമായ ചർച്ചകളിൽ ഗാഡ്ഗിൽ റിപ്പോർട് ഒരു പ്രധാനപ്പെട്ട സംവാദരേഖയാണ്. തീരദേശവും ഇടനാടും അടക്കമുള്ള ഭൂപ്രദേശങ്ങളെക്കുറിച്ചുള്ള പഠനങ്ങളും കൂടുതൽ ഉണ്ടാകണം. ദാരിദ്ര്യം ഒരു ആഗോളപ്രതിഭാസമാണ് എന്ന് പറഞ്ഞ ഭരണാധികാരിയുടെ വഴിയല്ല കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള മറുപടി.

ഗാഡ്ഗിൽ റിപ്പോർട് എന്ന് ആക്ഷേപ സ്വരത്തിൽ പറഞ്ഞുകൊണ്ട്, ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാറുള്ള വൈശാഖൻ തമ്പിയെ പോലൊരാൾ എഴുതിയ കുറിപ്പ് ഇറങ്ങിയിട്ടുണ്ട്. ശുദ്ധ അസംബന്ധമാണത്. ഇതും ശാസ്ത്രത്തിന്റെ ചെലവിൽ പോകും എന്നതാണ് കഷ്ടം. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ വനം വകുപ്പിന്റെ കാര്യാലയം കത്തിച്ചവർക്ക് ആ തമാശയിൽ ചിരിക്കാം. പക്ഷെ കേരളത്തിന്‌ അത്രയും ആഡംബരം താങ്ങില്ല.