...
Home News Kerala എന്റെ ചിന്തയിൽ “ബ്ലാക്കും”നല്ലതാണ് “മങ്കിയും” നല്ലതാണ്; അഡ്വ. കുക്കു ദേവകി യുടെ വൈറൽ പോസ്റ്റ്

എന്റെ ചിന്തയിൽ “ബ്ലാക്കും”നല്ലതാണ് “മങ്കിയും” നല്ലതാണ്; അഡ്വ. കുക്കു ദേവകി യുടെ വൈറൽ പോസ്റ്റ്

ഐവറികോസ്റ്റുക്കാരനായ ഫുട്ബോൾ താരത്തെ "ബ്ലാക്ക് മങ്കി " എന്നൊക്കെ വിളിച്ചധിക്ഷേപിക്കുന്ന മലയാളികൾക്കു മുന്നിലേക്ക് തന്നെയാണ് കുക്കു ദേവകി ഈ പടങ്ങളും വെയ്ക്കുന്നത്.

1569

ഫുട്ബോൾ മത്സരത്തിനിടെ ഐവറികോസ്റ്റുക്കാരനായ ഫുട്ബോൾ താരം ദൈറസ്സൗബ ഹസൻ ജൂനിയറിനെ കാണികൾ മർദിച്ചത് ഞായറാഴ്ചയാണ്. മർദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന മത്സരത്തിനിടെ പ്രാദേശിക ക്ലബ്ബിൽ കളിക്കുകയായിരുന്ന ഐവറികോസ്റ്റ് സ്വദേശി ഹസൻ ജൂനിയറിനെ ഒരു വിഭാഗം കാണികൾ വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു. കണ്ടലറിയാവുന്ന 15 പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

ന്യായികരിക്കാൻ യാതൊരുവിധകാരണവുമില്ലാത്ത ക്രൂരകൃത്യത്തിന് പിന്നാലെ താരത്തിന്റെ നിറത്തെയും രൂപത്തെയും മോശമാക്കി ചിത്രീകരിക്കുന്ന നിരവധി കമന്റുകളും എത്തി. ബ്ലാക്ക് മങ്കി എന്നുൾപ്പെടെ പരാമർശിച്ചായിരുന്നു അധിക്ഷേപം. ഇതിന് ചുട്ട മറുപടി കൊടുക്കുന്നതാണ് അഡ്വ. കുക്കു ദേവകിയുടെ വൈറൽ പോസ്റ്റ്.

https://www.facebook.com/cuckoo.madhavan/posts/pfbid0264fCw4iZmrNSx7mCkKa6KFLfsSWKvLzKP18BMnRuJfwY6L3CPGM5n8VzpG6rzUUMl

ഐവറികോസ്റ്റുക്കാരനായ ഫുട്ബോൾ താരത്തെ “ബ്ലാക്ക് മങ്കി ” എന്നൊക്കെ വിളിച്ചധിക്ഷേപിക്കുന്ന മലയാളികൾക്കു മുന്നിലേക്ക് തന്നെയാണ് ഈ പടങ്ങളും ഞാൻ വെയ്ക്കുന്നത്. കടുത്ത മഞ്ഞയും പച്ചയും ഇഴച്ചേർന്ന സാരിയിലും ബ്ലൗസ്സിലും പശ്ചാത്തലം പ്രകൃതി നൽകിയ പച്ചയിലുമാണുള്ളത്. 49 വയതിനിലെ തടിയിലും നിറവിൻ്റെ നിറമായ കറുപ്പിലും സന്തോഷവും സ്നേഹവും തന്നെയുള്ളൂ. പിന്നെ എന്റെ ചിന്തയിൽ “ബ്ലാക്കും” നല്ലതാണ് “മങ്കിയും” നല്ലതാണ് എന്നായിരുന്നു പോസ്റ്റ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.