...
Home News International കാബൂള്‍ ഇരട്ട സ്‌ഫോടനം; ആക്രമിച്ചവര്‍ക്ക് മാപ്പില്ല; തിരിച്ചടിക്കുമെന്ന് അമേരിക്ക

കാബൂള്‍ ഇരട്ട സ്‌ഫോടനം; ആക്രമിച്ചവര്‍ക്ക് മാപ്പില്ല; തിരിച്ചടിക്കുമെന്ന് അമേരിക്ക

92

അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. മരിച്ചവരില്‍ 97 അഫ്ഗാനിസ്താന്‍ സ്വദേശികളും 19 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു. ഇരുന്നൂറോളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്.

സ്‌ഫോടനത്തിന് പിന്നാലെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും അക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു.
കാബൂളില്‍ നിന്ന് സൈനികേതര വിഭാഗത്തെ ഒഴിപ്പിക്കുന്ന നടപടി തീവ്രമാക്കിയിട്ടുണ്ട്. ഐഎസ് ആക്രമണം നടന്നതോടെ തങ്ങളുടെ സൈനികരെ ഒഴിപ്പിക്കുന്ന നടപടി ഓസ്‌ട്രേലിയ നിര്‍ത്തിവച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.