...
Home News National കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ

107

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം കർഷകർ കൂടുതൽ ശക്തമാക്കുന്നു.അടുത്തുതന്നെ സ​മ​രം ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കാ​നി​രി​ക്കേ ​​സ​മ​രം ക​ടു​പ്പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഭാ​ര​തീ​യ കി​സാ​ന്‍ യൂ​നി​യ​ന്‍ നേ​താ​വ്​ രാ​കേ​ഷ്​ ടി​കാ​യ​ത്ത് രംഗത്തെത്തി.കാ​ര്‍​ഷി​കരംഗത്തെ ക​രി​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ ന​വം​ബ​ര്‍ 26 വ​രെ കേ​ന്ദ്ര​ത്തി​ന്​ സ​മ​യ​മു​ണ്ട്.

ന​വം​ബ​ര്‍ 27ന്​ ​കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ ട്രാ​ക്​​ട​റു​ക​ളു​മാ​യും മ​റ്റും ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ലെ​ത്തും. സ​മ​രം ക​ടു​പ്പി​ക്കു​മെ​ന്നും​ ടി​കാ​യ​ത്ത്​ ട്വീ​റ്റു ചെ​യ്​​തു.ര​ണ്ടു​ ദി​വ​സ​ത്തി​നി​ടെ രാ​കേ​ഷ്​ ടി​കാ​യ​ത്ത്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കു​ന്ന ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പാ​ണി​ത്.

രാജ്യ തലസ്ഥാനമായ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ സ​മ​രം ഒ​ഴി​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​​ന്ന​തോ​ടെ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ ച​ന്ത​ക​ളാ​ക്കി മാ​റ്റു​മെ​ന്ന്​ ടി​കാ​യ​ത്ത്​ അ​റി​യി​ച്ചി​രു​ന്നു. മാത്രമല്ല, ത​ങ്ങ​ളു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക്​ മു​മ്പി​ലാ​യി​രി​ക്കു​മെ​ന്ന്​ സം​യു​ക്ത കി​സാ​ന്‍ യൂ​നി​യ​ന്‍ നേ​താ​ക്ക​ളും മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ക​യു​ണ്ടാ​യി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.