കെ റെയിലോ?, കെ സുരേന്ദ്രനോ? എന്ന ഓപ്ഷൻ മുന്നോട്ടുവെച്ചാൽ ആദ്യവും അവസാനവുമായി തള്ളിക്കളയേണ്ടത് കെ സുരേന്ദ്രനെയാണ്

കെ സഹദേവൻ

ഫാസിസ്റ്റ് രാഷ്ട്രീയവും പരിസ്ഥിതി സംരക്ഷണവും ഒരേ സമയത്ത് മുന്നിൽ വരുന്നോൾ ഏതിനെ കൂട്ടുപിടിക്കണം എതിനെ കയ്യൊഴിയണം എന്നത് ജനകീയ പ്രസ്ഥാനങ്ങളുടെയും സമരസംഘടനകളുടെയും മുന്നിലെ ‘കുഴക്കുന്ന ‘ പ്രശ്നമായി പലപ്പോഴും കടന്നു വരാറുണ്ട്.

ജനകീയ വിഷയങ്ങളിൽ ‘ പ്യൂരിറ്റൻ’ വാദം ശരിയാണോ? പൊതുവായ ജനകീയ വിഷയത്തിൽ കൂട്ടുമുന്നണി ഉണ്ടാക്കുകയല്ലേ കരണീയമായിട്ടുള്ളത്? ആറന്മുളയിലും കീഴാറ്റൂരും അടക്കം പല ജനകീയ സമരമുഖങ്ങളിലും ഉയർന്നു വന്ന ചോദ്യം ഇപ്പോൾ കെ റെയിലുമായി ബന്ധപ്പെട്ടും ഉയർത്തപ്പെടുന്നു. കെ. റെയിൽ വിരുദ്ധ ജനകീയ സമിതി അത്തരമൊരു ഓപ്ഷൻ കൂടി ജനങ്ങൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിൽ വളരെ സുപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന ‘opportunity cost’നെ സംബന്ധിച്ച ബോധ്യം ഇവിടെ പ്രധാനമാണെന്ന് തോന്നുന്നു. രണ്ട് ഓപ്ഷനുകൾക്കിടയിൽ നഷ്ടപ്പെടുത്താൻ പോകുന്ന ഓപ്ഷനിലൂടെ സംഭവിക്കുന്ന ലാഭ – ചേത കണക്കുകളെ കൃത്യമായി വിലയിരുത്തുകയും അവയുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ- പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മനസ്സിലാക്കുകയും ചെയ്യുമ്പോൾ താൽക്കാലിക ‘അവസര മൂല്യ’ നഷ്ടത്തേക്കാൾ പ്രധാനമായിരിക്കും നമ്മുടെ തിരഞ്ഞെടുപ്പെന്ന് ബോധ്യമാകും.

മനുഷ്യ ഇടപെടൽ പ്രകൃതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ / പ്രത്യാഘാതങ്ങൾ തിരിച്ചുപിടിക്കുക സാധ്യമാണോ? ഫാസിസവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും സമൂഹ ശരീരത്തിൽ ഉണ്ടാക്കിയ വിള്ളലുകൾ / മുറിവുകൾ പരിഹരിക്കുക എളുപ്പമാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുക പ്രധാനമാണ്.

മനുഷ്യ ഇടപെടലുകളിൽ നിന്നുള്ള ബോധപൂർവ്വമായ പിൻവാങ്ങലുകളിലൂടെ പ്രകൃതിയിൽ സൃഷ്ടിച്ച പരിക്കുകൾ ഒരു പരിധി വരെയെങ്കിലും, ചെറിയ കാലയളവുകൊണ്ടുതന്നെ, തിരിച്ചുപിടിക്കാൻ പ്രകൃതിക്ക് സ്വയം ശേഷിയുണ്ടെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.

എന്നാൽ ഫാസിസത്തിൻ്റെ വിഭജന രാഷ്ട്രീയം സൃഷ്ടിക്കുന്ന മുറിവുകൾ അർബുദ കോശങ്ങളെന്ന പോലെ ദിനേന പെറ്റുപെരുകുകയാണ് ചെയ്യുന്നതെന്നും നാം കാണുന്നു. ജനാധിപത്യത്തിൻ്റെ തുറവികളിലൂടെ കടന്നുവരികയും എല്ലാ ജനകീയ ഇച്ഛകളെയും ഇല്ലാതാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ സമരമുഖങ്ങളിലെ ‘കൂട്ടുമുന്നണി’ യാക്കുന്നവർ ഓർക്കേണ്ടത് ഫാസിസ്റ്റ് രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിർത്താതിരിക്കുമ്പോൾ സംഭവിക്കുന്ന ‘അവസര മൂല്യ’ നഷ്ടത്തെക്കുറിച്ച് തന്നെയാണ്.

ആർ എസ് എസിനെയും സംഘ പരിവാറിനെയും കേവല രാഷ്ട്രീയ സംഘടനകളായി പരിഗണിക്കുന്നതിലെ രാഷ്ട്രീയ അശ്ലീലം തിരിച്ചറിയാൻ ഇനിയെങ്കിലും ജനകീയ സമര പ്രസ്ഥാനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. രാജ്യത്തെ മുഴുവനായും വിറ്റുതുലയ്ക്കുകയും ജനാധിപത്യ – ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയും ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കുകയും, ചെയ്യുന്നവർ ഇവിടെ സമര സഖാക്കളായി വരുന്നതിൽപ്പരം ലജ്ജിക്കേണ്ടതായി എന്തുണ്ട്?

ദില്ലിയിലെ കർഷകർ ഉയർത്തിക്കൊണ്ടു വരുന്ന പുത്തൻ ജനാധിപത്യ മുന്നേറ്റങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ എന്നാണ് നമുക്ക് സാധിക്കുക? കെ. റെയിലോ?, കെ.സുരേന്ദ്രനോ? എന്ന ഓപ്ഷൻ മുന്നോട്ടുവെച്ചാൽ ആദ്യവും അവസാനവുമായി തള്ളിക്കളയേണ്ടത് കെ.സുരേന്ദ്രനെയാണ് എന്ന കാര്യത്തിൽ സമൂഹത്തിൻ്റെ പൊതുഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള ആർക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഒരിക്കലും കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത രണ്ട് സമാന്തര പാളങ്ങളാണ് ജനകീയ പ്രസ്ഥാനങ്ങളും കാവി രാഷ്ട്രീയവും ഈ പാളങ്ങളെ ഒരുമിച്ച് ചേർക്കാൻ ശ്രമിക്കുന്നത് നാശത്തിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക എന്ന് വിനീതമായി ഓർമ്മിപ്പിക്കട്ടെ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കിൻ്റെ ഭാഗമായി ബുധനാഴ്‌ച ഭക്ഷണശാലകൾ അടഞ്ഞത്‌ പൊതുജനങ്ങളെ വലച്ചു. വലിയ ഹോട്ടലുകൾ മുതൽ ചെറിയ ചായക്കടകൾ വരെ പല പ്രദേശങ്ങളിലും സ്ഥാപനങ്ങൾ അടച്ചിടുകയും പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്‌തു. എണ്ണക്കമ്പനികൾ ഇന്ധന വില തുടർച്ചയായി...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...