...
Home News ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല; ചർച്ചകളിൽ നിന്ന് ക്ലബ്ബ് പിന്മാറി

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല; ചർച്ചകളിൽ നിന്ന് ക്ലബ്ബ് പിന്മാറി

214

പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് വിടുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ താരം ഇനി മുതൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് വേണ്ടി ബൂട്ടണിയുമെന്ന റിപ്പോർട്ട്‌ എത്തിയിരുന്നു. റൊണാള്‍ഡോയെ ക്ലബ്ബിലെത്തിക്കാൻ സിറ്റി നീക്കങ്ങൾ തുടങ്ങിയെന്ന വാർത്തയും ഇതിന് തെളിവായി വന്നിരുന്നു.

പക്ഷെ ഇപ്പോള്‍ ഫുട്ബോൾ പ്രേമികളെ അമ്പരപ്പിക്കുന്ന വമ്പൻ ട്വിസ്റ്റാണ് റൊണാൾഡോയുടെ ട്രാൻസ്ഫറിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ലെന്നാണ് ഏറ്റവും പുതിയ വാർത്ത. പോർച്ചുഗീസ് താരവുമായുള്ള ചർച്ചകളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.

ഒരുപക്ഷേ സിറ്റിയുടെ ചിരവൈരികളും തന്റെ മുൻ ക്ലബ്ബുമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കായിരിക്കും ക്രിസ്റ്റ്യാനോ എത്തുകയെന്നും വരും മണിക്കൂറുകളിൽ ക്ലബ്ബ്‌ റൊണാൾഡോയുടെ ഏജന്റിന് കരാർ അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.