...
Home News ക്രിസ് ഗെയ്ൽ, ആംബ്രോസ്, റിച്ചാര്‍ഡ്‌സ്; വിന്‍ഡീസ് ക്രിക്കറ്റില്‍ ആഭ്യന്തര കലഹം

ക്രിസ് ഗെയ്ൽ, ആംബ്രോസ്, റിച്ചാര്‍ഡ്‌സ്; വിന്‍ഡീസ് ക്രിക്കറ്റില്‍ ആഭ്യന്തര കലഹം

80

വരുന്ന ട്വന്റി20 ലോക കപ്പിലെ ടീം സെലക്ഷന്റെ പേരില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ പോര് മുറുകുന്നു. ഫോമിലല്ലാത്ത ക്രിസ് ഗെയ്‌ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത പേസ് ഇതിഹാസം കട്‌ലി അംബ്രോസിനെ പിന്തുണച്ച് വിവ് റിച്ചാര്‍ഡ്‌സ് രംഗത്തെത്തി.

അംബ്രോസിനോട് യാതൊരു ബഹുമാനവുമില്ലെന്ന് ഗെയ്ല്‍ തുറന്നടിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗെയ്‌ലിന് തുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയയാളാണ് അംബ്രോസ്. തന്റെ അഭിപ്രായം പറയാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. ഗെയ്ല്‍ അതിനെ മാനിക്കണം- വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു.

ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള, ഇതിഹാസമായ ഒരു വ്യക്തിയില്‍ നിന്ന് പ്രതികൂലമായ വാക്കുകള്‍ കേട്ടാലും ബഹുമാനിക്കണം. ഗെയ്‌ലിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അംബ്രോസിന്റെ വിമര്‍ശനത്തെ പോസിറ്റീവായി എടുത്തേനെ. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മനസില്‍ ഒരു ലക്ഷ്യം ഉറപ്പിച്ചേനെ. കാരണം അംബ്രോസ് മാത്രമല്ല മറ്റു പലരും ഗെയ്‌ലിനെ വിമര്‍ശിക്കുന്നുണ്ട്- റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.