. തോമസ് ഐസക്

ഡൽഹിയിലെ കർഷക സമരത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ ചെങ്കൊടി പല ചിത്രങ്ങളിലും കാണുമ്പോൾ ചിലർക്കു ചൊറിയാറുണ്ട്. ആൾക്കൂട്ടമെല്ലാം മറ്റു സംഘടനകൾ കൊണ്ടുവരുന്നത്, അതിന്റെ മുന്നിൽ ചെങ്കൊടി പിടിക്കാൻ കുറച്ചുപേർ എന്ന അർത്ഥത്തിലുള്ള ഒട്ടേറെ കമന്റുകൾ വായിക്കാൻ ഇടവന്നിട്ടുണ്ട്. ഇങ്ങനെ നമ്മുടെ നിറം ഈ സമരത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് ഉപദേശിക്കുന്ന സുഹൃത്തുക്കളെയും വായിച്ചിട്ടുണ്ട്.

സിംഘുവിലെ സന്ദർശനം ഇത്തരത്തിൽ എന്തെങ്കിലും സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവ പാടേ നീക്കി. അതുകൊണ്ടു ഞാൻ പറയുക- എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ നിങ്ങളും ഡൽഹിയിലെ ഈ സമരഭൂമികൾ സന്ദർശിക്കണം എന്നാണ്.

കർഷക സംയുക്ത മോർച്ചയുടെ എക്സിക്യുട്ടീവ് കമ്മിറ്റി മീറ്റിംഗിനെക്കുറിച്ചു ഞാൻ പോസ്റ്റ് ഇട്ടിരുന്നൂവല്ലോ. അതിൽ അധ്യക്ഷത വഹിച്ചിരുന്നത് സ. അശോക് ധവാലെയാണ്. യഥാർത്ഥത്തിൽ സ. ഹനൻമുള്ളയാണ് 9 അംഗ ഉന്നതസമിതിയിലെ അംഗം. ഹനൻമുള്ളയുടെ അഭാവത്തിൽ ഈ സമിതിയിൽ കിസാൻസഭയുടെ മറ്റൊരു അംഗം പങ്കെടുക്കുന്നതിന് ആർക്കും എതിർപ്പില്ല. സ. ധവാലെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ അധ്യക്ഷത വഹിക്കുന്നതിനുപോലും. സ. വിജു കൃഷ്ണനും സ. പി. കൃഷ്ണപ്രസാദിനും ഇവരെപ്പോലെത്തന്നെ പൊതു അംഗീകാരം നേടാൻ കഴിഞ്ഞിട്ടുണ്ട്.

500-ൽപ്പരം സംഘടനകൾ കിസാൻ സംയുക്ത മോർച്ചയിലുണ്ട്. പക്ഷെ അഖിലേന്ത്യാ കിസാൻ സഭയുടെ പങ്കാളിത്തവും സംഭാവനയും സവിശേഷമാണ്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കിസാൻ സഭ സംഘങ്ങൾ പല സന്ദർഭങ്ങളിലായി സമരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽനിന്നെല്ലാം പൂർണ്ണ കഴിവ് ഉപയോഗപ്പെടുത്തി കൃഷിക്കാരെ അണിനിരത്തിയിട്ടുണ്ട്. രാജസ്ഥാൻ ബോർഡറിലെ ഷാജഹാൻപൂർ സമരകേന്ദ്രം സ. ആംറാ റാമിന്റെ നേതൃത്വത്തിൽ രാജസ്ഥാനിലെ കിസാൻ സഭയാണു നടത്തുന്നത്. ഹരിയാനയിലെ കിസാൻ സഭ നേതൃത്വം മുഴുവൻ പൂർണ്ണസമയമുണ്ട്. ഇതിൽ എനിക്കു പരിചയമുള്ളത് മുൻ കേന്ദ്രകമ്മിറ്റിയംഗം സ. ഇന്ദ്രജിത് സിംഗാണ്.


കിസാൻ സമരവും സംയുക്ത ട്രേഡ് യൂണിയൻ സമരവും കോർത്തിണക്കുന്നതിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽ ഐക്യദാർഡ്യ സമരങ്ങൾക്ക് ഏറ്റവും മുൻകൈയെടുത്തിട്ടുള്ളത് കിസാൻ സഭയാണ്. ഇത്തരത്തിലുള്ള പൂർണ്ണ സമരാർപ്പണമാണ് ഈ അംഗീകാരം നേടിക്കൊടുത്തിട്ടുള്ളത്.

അഖിലേന്ത്യാ കിസാൻ സഭ മാത്രമല്ല, ഒട്ടേറെ ഇടതുപക്ഷ കർഷക സംഘടനകൾ സജീവമായി രംഗത്തുണ്ട്. പഞ്ചാബിൽ നിന്നു മാത്രം 11 ഇടതുപക്ഷ സംഘടനകൾ സമരത്തിലുണ്ട്. ചിലർ പറഞ്ഞറിഞ്ഞത് പഞ്ചാബിൽ ഈ സമരം കാറ്റുപിടിപ്പിക്കുന്നതിനും ഡൽഹിയിലേയ്ക്കുള്ള മാർച്ചിലേയ്ക്കു കലാശിച്ചതിലും നിർണ്ണായ പങ്ക് ഉഗ്രവാഹൻ എന്ന വിശേഷണത്തോടെയുള്ള ഒരു തീവ്ര ഇടതുപക്ഷ കിസാൻ സംഘടനയ്ക്കാണെന്നാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു സമരമാണ് ഡൽഹിയിൽ നടക്കുന്നത്.

500-ൽപ്പരം കർഷക സംഘടനകളുടെ ഐക്യവേദിയെന്ന ഒറ്റകാര്യം മതി ഈ സമരത്തെ വേറിട്ടതാക്കാൻ. ബിജെപി സർക്കാരുകളുടെ കൊടിയ മർദ്ദനങ്ങളെ അതിജീവിച്ചാണു കർഷകർ ഡൽഹി അതിർത്തിയിൽ എത്തിയത്. അസുഖംപിടിച്ചും മറ്റും മരിച്ചവരടക്കം 630 കർഷകർ ഇതുവരെ സമരത്തോടുബന്ധപ്പെട്ടു മരണമടഞ്ഞിട്ടുണ്ട്. ഡൽഹിയെ പ്രകമ്പനംകൊള്ളിച്ച സിഎഎ വിരുദ്ധസമരം കോവിഡിന്റെ പശ്ചാത്തലത്തിൽ അടിച്ചമർത്തിയപ്പോൾ കോവിഡിനെ വെല്ലുവിളിച്ചാണ് കർഷക സമരം മുന്നേറിയത്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലും ലിംഘൂരിലെ കാർ കൊലപാതകത്തിലും മറ്റും നടന്നതുപോലുള്ള പ്രകോപനങ്ങളിലൊന്നും വീഴാതെ സമാധാനപൂർണ്ണമായ സമരമാണ്. വർഗ്ഗീയതയുടെ വേലിയേറ്റ കാലത്ത് മുഴുവൻ കൃഷിക്കാരും മതനിരപേക്ഷ നിലപാടിൽ ഒരുമിച്ചു ചേരുകയാണ്.

ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ഫലത്തിൽ ഈ സമരം ചെലുത്തിയ സ്വാധീനം പരക്കെ അംഗീകരിക്കപ്പെട്ടു. ഇനി യുപി, പഞ്ചാബ് തെരഞ്ഞെടുപ്പാണ് നിർണ്ണായകമാകാൻ പോകുന്നത്. ഇത് ആർഎസ്എസിനും അറിയാം, കൃഷിക്കാർക്കും അറിയാം. ഇതിന്റെ പശ്ചാത്തലത്തിൽ നവംബർ 26-ലെ സമരത്തിന്റെ ഒന്നാം വാർഷികവും അനുബന്ധ സമരപരിപാടികളും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഇന്ത്യാ രാജ്യത്തൊന്നും നടക്കില്ലായെന്നു തുടങ്ങിയ നിരാശാചിന്തകൾ ഈ സമരത്തിൽ നിങ്ങൾ പങ്കെടുത്താൽ മാറിക്കിട്ടും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കിൻ്റെ ഭാഗമായി ബുധനാഴ്‌ച ഭക്ഷണശാലകൾ അടഞ്ഞത്‌ പൊതുജനങ്ങളെ വലച്ചു. വലിയ ഹോട്ടലുകൾ മുതൽ ചെറിയ ചായക്കടകൾ വരെ പല പ്രദേശങ്ങളിലും സ്ഥാപനങ്ങൾ അടച്ചിടുകയും പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്‌തു. എണ്ണക്കമ്പനികൾ ഇന്ധന വില തുടർച്ചയായി...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...