...
Home News International ഗോൾഡൻ വിസ എന്നത് യുഎഇയുടെ ഒരു ലോങ് ടേം ഇൻവെസ്റ്റ്മെന്റാണ്

ഗോൾഡൻ വിസ എന്നത് യുഎഇയുടെ ഒരു ലോങ് ടേം ഇൻവെസ്റ്റ്മെന്റാണ്

73

. രഞ്ജിത്ത് ആന്റണി

ഗോൾഡൻ വിസ യുഎഇയുടെ ലോങ് ടേം ഇൻവെസ്റ്റ്മെന്റാണ്. രണ്ട് വിഭാഗം ആൾക്കാർക്കാണ് നിലവിൽ ഗോൾഡണ് വിസ നൽകുന്നത്. ഒന്ന് ഓണ്ട്രപ്രണേഴ്സിനു. യുഎഇ യിൽ 20 കോടി ഇൻവെസ്റ്റ് ചെയ്ത് ബിസ്സിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിസ നൽകും. അടുത്തത് സ്പെഷ്യൽ ടാലന്റുകൾ ഉള്ള വ്യക്തികൾക്ക്. സ്പെഷ്യൽ ടാലന്റ് വിഭാഗത്തിൽ കലാകാരൻമ്മാരെയും ശാസ്ത്രജ്ഞരെയും, ഡോക്ടർമ്മാരെയും ആണ് ലക്ഷ്യമിടുന്നത്.

ഇതിൽ കലാകാരൻമ്മാർക്കു നൽകുന്ന വിഭാഗത്തിലാണ് മമ്മൂട്ടി, മോഹൻലാൽ, സിദ്ധിക്, ആശാ ശരത്ത് എന്നിവർക്ക് ലഭിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദിയിൽ നിന്ന് ബോണി കപ്പൂർ അടക്കം കുറേപ്പേർക്കും ലഭിച്ചിട്ടുണ്ട്.

ഇത് കൂടാതെ സ്റ്റാർട്ടപ് ഓണ്ട്രപ്രണർമ്മാരെ ലക്ഷ്യമിട്ട് 5 വർഷം റെസിഡൻസി വിസയും നൽകുന്നുണ്ട്. യു.എ.ഇ യിലെ ഏതെങ്കിലും അക്രഡിറ്റഡ് സ്റ്റാർട്ടപ് ഇൻകുബേറ്റേഴ്സിൽ പ്രവേശനം നേടണമെന്ന് മാത്രം.
കലാകാരൻമ്മാരെ ഗോൾഡണ് വിസ നൽകി സ്വീകരിക്കുന്നത് ഒരു പബ്ലിസിറ്റി ഡ്രൈവാണ്. അവരുടെ ലക്ഷ്യം ബിസ്സിനസ്സുകാരെയും ശാസ്ത്രജ്ഞരെയുമാണ്. നമുക്ക് പരിചയമുള്ള താരങ്ങൾക്ക് ഇവ ലഭിക്കുമ്പോൾ ഇതെന്താണ് സംഭവമെന്ന് നമ്മൾ അന്വേഷിച്ചു പോകുമല്ലൊ. അതാണ് അവർ ഉദ്ദേശിക്കുന്നതും.

ഇതിലെ ഒരു പാറ്റേണ് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. അവർ ലക്ഷ്യമിടുന്ന രാജ്യങ്ങൾ ഇൻഡ്യയും, പാക്കിസ്ഥാനും, ബംഗ്ലാദേശുമാണ്. ഇവിടങ്ങളിൽ നിന്നുള്ള മിടുക്കൻമ്മാരായ പി.എച്.ഡി ക്കാരെയും, ഡോക്ടർമ്മാരെയും, ബിസ്സിനസ്സുകാരെയും ആകർഷിക്കുക എന്നതാണ് ഉദ്ദേശ്ശം. നമ്മുടെ നാട്ടിലാണേൽ ഇതിനൊട്ട് പഞ്ഞവുമില്ല. ഒരു പി.എച്.ഡി യും മൂന്ന് നാലു വിദേശ യൂണിവേഴ്സിറ്റികളിൽ നിന്ന് പോസ്റ്റ് ഡോക്കും കഴിഞ്ഞു വരുന്നവരെ വരെ നമ്മൾ നീറ്റ്, കീറ്റ്, റാങ്ക് ലിസ്റ്റ്, കോഴ, ഡൊണേഷനെന്നൊക്കെ പറഞ്ഞ് വെറുപ്പിച്ച് നിർത്തിയിരിക്കുക ആണല്ലൊ. എം.ബി.ബി.എസ്സും, എം.ഡിയും, ഫെലൊഷിപ്പും കഴിഞ്ഞ ഡോക്ടർമ്മാരെ തല്ലാൻ റെഡിയായി നിൽക്കുന്ന പൊതു ജനവും. അവർക്കൊക്കെ യു.എ.ഇ വാതിലുകൾ തുറന്നിട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കണ്ടത്.

ഈ പെട്രൊ ഡോളറിന്റെ ഈ പളപളപ്പ് തീരുമെന്ന് അവർ വിലയിരുത്തുന്നു. അടുത്ത പത്തു കൊല്ലം കൊണ്ട് പെട്രോളിന്റെ ഡിമാന്റിൽ തന്നെ ഗണ്യമായ കുറവുമുണ്ടാകും. അപ്പോൾ മിഡിൽ ഈസ്റ്റിലെ ഒരു ബിസിനസ് ഹബ്ബായി മാറുക എന്നതാണെന്ന് തോന്നുന്നു അവരുടെ ലോങ് ടേം പ്ലാൻ. ഇന്നവേഷനും, മികച്ച സാങ്കേതിക ഇൻഫ്രാസ്ട്രക്ചറും ലഭ്യമാക്കിയാലെ അവർക്കാ ലക്ഷ്യത്തിലേയ്ക്ക് അടുക്കാനൊക്കു. അതിനവർ ആത്മാർത്ഥമായി ശ്രമിക്കുന്നു. അത്രയേ ഗോൾഡണ് വിസ കൊണ്ട് ഉദ്ദേശിക്കുന്നുള്ളു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.