...
Home News National ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന; രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുന്നോ

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന; രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുന്നോ

65

ഇന്ത്യയുടെ ജി എസ് ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. അവസാന മാസങ്ങളിലെക്കാൾ 24 ശതമാനത്തിന്റെ വർധദ്ധവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. 1.30 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ മാസത്തെ വരുമാനം .

അതേസമയം 1,932 കോടിയാണ് കേരളത്തിൻറെ ജി.എസ്.ടി വരുമാനം. ജി.എസ്.ടി ആരംഭിച്ചതു മുതൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. 2021 ഏപ്രിലിലാണ് ഏറ്റവും ഉയർന്ന വരുമാനം രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുമാസമായി ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളിലാണ്.

2017 ജൂലൈ ഒന്നിനായിരുന്നു രാജ്യത്ത് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് അഥവാ ജി.എസ്.ടി നിലവിൽ വന്നത്. തുടർച്ചയായി ജി.എസ്.ടി വരുമാനം ഉയരുന്നത് കോവിഡിന് ശേഷം രാജ്യത്തിന്റെ സാമ്പത്തികരംഗം തിരികെ വരുന്നതിന്റെ ലക്ഷമാണ് എന്നാണ് വിലയിരുത്തൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.