...
Home News International താലിബാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി അഫ്ഗാനില്‍ സ്ത്രീകള്‍ തെരുവില്‍

താലിബാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി അഫ്ഗാനില്‍ സ്ത്രീകള്‍ തെരുവില്‍

81

തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കണെമന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ സ്ത്രീകള്‍ പ്രക്ഷോഭത്തിലേക്ക്. രാജ്യത്തെ സർവകലാശാലകളിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കുന്ന കര്‍ട്ടണുകള്‍ ഉപയോഗിച്ച് ക്ലാസുകൾ പുനരാരംഭിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

സ്വകാര്യ അഫ്ഗാൻ സർവകലാശാലകളിൽ പഠിക്കുന്ന സ്ത്രീകൾ മുഖത്തിന്റെ ഭൂരിഭാഗവും മൂടുന്ന അബായ വസ്ത്രവും നിഖാബും ധരിക്കണമെന്നും ക്ലാസുകൾ സ്ത്രീ-പുരുഷ മാനദണ്ഡത്തില്‍ വേർതിരിക്കണമെന്നും അല്ലെങ്കിൽ കുറഞ്ഞത് ഒരു തിരശ്ശീല കൊണ്ട് വിഭജിക്കണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.