...
Home News National നാല് പേരെ കൊന്ന നരഭോജി കടുവ നീലഗിരിയിൽ പിടിയിൽ

നാല് പേരെ കൊന്ന നരഭോജി കടുവ നീലഗിരിയിൽ പിടിയിൽ

72

തമിഴ്‌നാട് നീലഗിരിയില്‍ നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടിയെന്ന് വനം വകുപ്പ്. മസിനഗുഡിയിലെ വനമേഖലയില്‍ വെച്ചാണ് കടുവയെ പിടികൂടിയത്. ഒരു വര്‍ഷത്തിനിടെ നാലുപേരെയൊണ് കടുവ കൊന്നത്. നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു.

കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ തെരച്ചില്‍ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തെരഞ്ഞത്. ഇന്നലെ മയക്കുവെടി വെച്ചതിന് പിന്നാലെ കടുവ കാട്ടിനുളളിലേക്ക് കടന്നിരുന്നു.

കടുവയെ വെടിവെച്ച് കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിട്ടിരുന്നു. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിന്മേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.