...
Home News National നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ലിയാൻഡർ പേസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ലിയാൻഡർ പേസ്

102

താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് പറയുന്നു. 2022 ൽ നടക്കാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലിയാണ്ടർ പേസ് തന്നെ തന്റെ താല്പര്യം വ്യക്തമാക്കിയത്.ഇക്കാര്യത്തിൽ അവസാന തീരുമാനം മമതാ ബാനർജിയുടേതാണെന്നും താരം പറയുന്നു.

ഇന്നലെയായിരുന്നു മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ അംഗത്വം നേടിയത്. ബോളിവുഡ് നടി നഫീസ അലിക്കു പിന്നാലെയാണ് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസും തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലവിലെ പാർട്ടി അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു പേസിന്റെ പാർട്ടി പ്രവേശനം.

”ലിയാണ്ടർ പേസ് പാർട്ടിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. ഞാൻ വളരെയധികം സന്തോഷത്തിലാണ്. അവൻ എന്റെ ഇളയ സഹോദരനാണ്. സ്‌പോർട്‌സ്,യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം തൊട്ടേ പേസിനെ അറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു” മമത പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.