...
Home News പിണറായി വിജയൻ വെക്കുന്ന ചെക്ക് അത്ര പെട്ടെന്ന് മനസിലാവുന്ന ഒന്നല്ല

പിണറായി വിജയൻ വെക്കുന്ന ചെക്ക് അത്ര പെട്ടെന്ന് മനസിലാവുന്ന ഒന്നല്ല

145

സയീദ് അബി

1914 ൽ കാഫ്ക എഴുതിയ ഒരു കുറിപ്പിൽ ഒരു ഓട്ടക്കാരനെ പറ്റി പറയ്യുന്നുണ്ട്.ഒരേ സ്റ്റാർട്ടിൽ പോയിന്റിൽ നിന്ന് ആരംഭിച്ച് ഫിനിഷിൽ പോയിന്റിൽ 5 മിനിറ്റ് കൊണ്ട് ഓടി തീർക്കുന്ന മത്സരാർത്ഥികളെ കണ്ട് കണ്ടാണ് അയാൾ വളർന്നത്. മത്സരം കാണുമ്പോൾ മത്സരാർഥികളോട് വലിയ ആരാധനയൊന്നും അവന് തോന്നിയില്ല.കുറെ കാലം കഴിഞ്ഞ്‌ വളർന്ന് വളർന്നവൻ ആ സ്റ്റാർട്ടിങ് പോയിന്റിൽ ഓടാനായി എത്തി.

ഇതുവരെ അവിടെ പലവട്ടം ഓടിയവരും പരിശീലിച്ചവരുമാണ് അവന്റെ എതിരാളികൾ.ഒടുവിൽ മത്സരം ആരംഭിച്ചു. മത്സരസമയം പൂർത്തി ആകുന്നതിനും എത്രയോ മുമ്പ് അവൻ ഫിനിഷ് പോയിന്റ് മറികടന്നു. ഒപ്പം ഓടിയവർ അത്ഭുതപ്പെട്ടില്ല, ഇതൊക്കെ സാധാരണ ആണെന്നും, പുതിയൊരാൾക്ക് പുതിയൊരു അവസരം എന്നെ ഒള്ളു എന്നും തോറ്റവർ കരുതി. അടുത്ത മത്സരത്തിനുള്ള ഇടവേളയിൽ അവർ മത്സരത്തിന് ഒരുങ്ങി.ജയിച്ചവൻ കൂസലില്ലാതെ ഇടവേളയിൽ വേറെ പല പണിയും ചെയ്തു.തിരിച്ച് വരാനായി മറ്റുള്ളവർ ചെയ്യുന്ന പ്രാക്റ്റീസ് ഒന്നും അയാൾ ചെയ്തില്ല.

അടുത്ത മത്സരത്തിലും പയ്യൻ തന്നെ ജയിച്ചു, വെറും ജയമല്ല, ഇതുവരെ വെച്ച ഫിനിഷ് പോയിന്റ് കുറച്ച് കൂടി നീട്ടിവെച്ചായിരുന്നു മത്സരം. അവൻ പറഞ്ഞ സമയത്തിനുള്ളിൽ ആ ഫിനിഷിങ്ങിലെത്തി,ഫിനിഷിങ് പോയിന്റിന്റെ ദൈർഘ്യം മനസിലാക്കാതെ പണ്ട് തോറ്റ,പലവട്ടം മത്സരിച്ച എല്ലാവരും തോറ്റു.

ഇവിടെ പിണറായിയെ ഞാൻ കാണുന്നത് ഒരു ചാട്ടക്കാരനായിട്ടാണ്. ഉയരത്തിലുള്ള വടി ഓരോ ചാട്ടം കഴിയുമ്പോഴും പൊക്കി വെച്ച് ചാടുന്ന ചാട്ടക്കാരൻ. 2016 ൽ ഉമ്മൻ ചാണ്ടിയും യുഡിഎഫും വെച്ച വടിക്ക് മുകളിലൂടെ ചാടി അയാൾ പെട്ടെന്ന് അപ്പുറത്ത് എത്തിയിരുന്നു. എന്നാൽ വിഎസിന്റെ ചാട്ടമാണ് യുഡിഎഫ് നോക്കി നിന്നത്. വിഎസ് പതിവ് പോലെ, ആന്റണിയെ ഒക്കെ അടിച്ചിരുത്തി ഒരു ചാട്ടം ചാടി. ഉമ്മൻ ചാണ്ടിയും യുഡിഎഫും പിണറായിയുടെ ചാട്ടത്തെ ഗൗനിച്ചില്ല.

സാധാരണയുള്ളൊരു ചാട്ടം,അഞ്ച് കൊല്ലം കഴിയുമ്പോൾ ഓരോ പക്ഷക്കാര് ചാടി ജയിക്കുന്ന ഒരു ഹൈജംപ് മത്സരം.അടുത്ത 5 കൊല്ലം കൊണ്ട് മറികടക്കാവുന്ന ഉയരമേ മത്സരത്തിനൊള്ളു എന്ന വിശ്വാസത്തിൽ അവർ ഇരുന്നു.ജയിച്ച നിമിഷം, മണലിൽ നിന്ന് എഴുന്നേറ്റ് പിണറായി വിജയൻ ആദ്യം ചെയ്തത് ”ഇതൊക്കെ ചെറുത്” എന്ന ഭാവത്തിൽ ഹൈജംപ് സ്റ്റിക് എടുത്ത് മുകളിലേക്ക് വെക്കുകയായിരുന്നു. 5 കൊല്ലം കഴിഞ്ഞ്‌ ഇതേ ലൈനിൽ വന്ന് ഇതേ ഉയരത്തിൽ ചാടാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല പിണറായി വിജയന്. അയാൾ ഉയരം കൂട്ടി വെച്ചു.കൂട്ടിയ ഉയരത്തിലേക്കുള്ള യാത്ര ആയിരുന്നു അയാൾക്ക് 5 കൊല്ലം .

കാഫ്ക എഴുതിയ മറ്റൊരു കഥയുടെ പേര് ലക്ഷ്യം എന്നാണ്‌.ഒരു കുതിരയെ ആവിശ്യത്തിന് ഉപയോഗിച്ച ശേഷം കെട്ടിയിട്ട് പോറ്റുന്ന ഒരു വേലക്കാരന്റെയും അയാളുടെ മുതലാളിയുടെയും കഥ.ഒരിക്കൽ മുതലാളി അവനോട് കുതിരയെ ഇറക്കി വിടാൻ പറഞ്ഞു, തീരെ മനസിലാകാത്ത വേലക്കാരൻ മടിച്ച് നിന്നു, മുതലാളി പെട്ടെന്ന് കുതിരയുടെ പൊക്കത്ത്‌ കയറി യാത്ര തുടങ്ങി. ലക്ഷ്യത്തിലേക്ക്.(അവർ തമ്മിലുള്ള സംഭാഷണം ഒക്കെ ഉണ്ട്) പിണറായി വിജയന്റെ ലക്ഷ്യം കേരളം പതിറ്റാണ്ടുകളായി കാണുന്ന തെരെഞ്ഞെടുപ്പ് വിഷയങ്ങൾ പാടെ മറികടന്ന്‌ പുതിയ വിഷയങ്ങൾ കൊണ്ട് വരുക എന്നതായിരുന്നു.

2021 ൽ 2016 ലെ പ്രകടനപത്രിക വെച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങും പിണറായി എന്ന് ലെഫ്റ്റുകാർ തന്നെ വിശ്വസിച്ചിട്ടുണ്ടോ ? റോഡ് വികസനം, സ്കൂൾ, ആശുപത്രി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയൊക്കെ മുൻനിർത്തി തെരെഞ്ഞെടുപ്പ് അജണ്ട സെറ്റിൽ ചെയ്യുമെന്ന് കരുതിയിട്ടുണ്ടോ? വിവാദങ്ങൾ ആ വഴിക്കും, വികസനവും ക്ഷേമവും വേറെ വഴിക്കും പോകുമ്പോൾ ജനം വികസനത്തിനും ക്ഷേമത്തിനും ഇടമുള്ള വഴിയിലേക്ക് തിരിഞ്ഞ്‌ വരുമെന്ന് ആരെങ്കിലും കരുതിയിരുന്നോ.

പിണറായി വിജയൻ വെക്കുന്ന ചെക്ക് അത്ര പെട്ടെന്ന് മനസിലാവുന്ന ഒന്നല്ല, അത്ര എളുപ്പത്തിൽ അതിന്റെ ഉയരം തിരിയില്ല. മലയാളത്തിന്റെ ചരിത്രത്തിൽ ഞാൻ ഇ എം എസിന് ശേഷം എണ്ണുന്ന ബുദ്ധിയുടെ,ഭാവിയുടെ ആധുനിക കമ്യൂണിസ്റ്റ് ആണ് പിണറായി വിജയൻ.എം വി ആർ എന്ന പടുമരത്തിന്റെ ചാരത്തേക്ക് ഇ എം എസ് അല്ലാത്ത പ്രമുഖരടക്കണം നീങ്ങുമോ എന്ന് ശങ്കിച്ച കാലത്ത് കണ്ണൂരിന്റെ അമരത്ത് നിന്ന്, ആ വലിയ വൃക്ഷത്തെ അരികിലേക്ക് മാറ്റിയ മനുഷ്യനാണ് പിണറായി.അന്ന് തുടങ്ങിയതാണ് അയാൾ കാലത്തെ പഠിക്കാനും അറിയാനും.

2016 ൽ വെച്ച ഹൈജംപ് സ്റ്റിക്കിന്റെ ഉയരം 2021 ലാണ് യുഡിഎഫിന് പിടികിട്ടിയത്. അപ്പോൾ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി.എന്നാൽ യുഡിഎഫിന് അറിയാത്ത മറ്റൊരു കാര്യമുണ്ട്. മെയ് രണ്ടിന് ഉച്ചക്ക് വലിയ ഉയരം മറികടന്ന പിണറായി മണ്ണിൽ നിന്ന് എഴുന്നേറ്റ് വന്ന് കയ്യിലെ പൊടി ഒക്കെ തട്ടി ഉയരത്തിലെ സ്റ്റിക് എടുത്ത് വീണ്ടും മുകളിലേക്ക് വെച്ചിട്ടുണ്ട്. അത് എത്ര കനത്തിൽ, എത്ര ഉയരത്തിൽ ആണെന്ന് ലെഫ്റ്റ് വിശ്വാസികൾക്ക് പോലും തിരിയണമെങ്കിൽ 2026 വരെ ജീവിക്കണം. !

സത്യപ്രതിജ്ഞയുടെ ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിൽ പിണറായി പ്ലാൻ ചെയ്തപ്പോഴും ലെഫ്റ്റ്‌കാർക്ക് പോലും അതിന്റെ ലക്ഷ്യം മനസിലായില്ല.സിപിഐ എംപി ബിനോയ് വിശ്വത്തിന് പോലും ഉയരം മനസിലായില്ല, നോക്കൂ, ഈ കോവിഡ് കാലത്ത് ഇത്ര അച്ചടത്തോടെ, ഇത്ര സന്തോഷത്തോടെ ഒരു വേദി ലോകത്ത് എവിടെ എങ്കിലും ഈ രീതിയിൽ കണ്ടിട്ടുണ്ടോ? കമ്യൂണിസ്റ്റുകളുടെ ഒരു ചരിത്ര നിമിഷം രാജ്ഭവന്റെ ചായ സത്കാരമുള്ള ഹാളിലായിരുന്നു കൂടിയിരുന്നത് എങ്കിലോ? കേരളം നിലനിൽക്കുന്ന കാലത്തോളം കാണുന്ന ചില നിമിഷങ്ങൾ ആ വേദിയിൽ കണ്ടു. എ കെ ജി ഒരു ആത്മകഥ എഴുതിയിട്ടുണ്ടോ എന്ന് പോലും അറിയാത്ത ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർ ആ കഥയുടെ അവസാന പേജുകൾ ഒരു അനശ്വരനടന്റെ ശബ്ദത്തിൽ കേട്ടു.

മുകളിലേക്ക് കയറി പോകുമ്പോൾ കൂടെ എന്റെ പാർട്ടിയുണ്ടോ? എന്റെ സഖാക്കളുണ്ടോ എന്ന് ഇടക്ക് തിരിഞ്ഞ്‌ നോക്കുന്ന, ഒപ്പം എത്തിയില്ലെങ്കിൽ കൈ പിടിച്ച് കയറ്റുന്ന ആളാണ് പിണറായി.
അഥവാ, ബക്കറ്റിലെ വെള്ളമായി മാറി നിന്ന് തിരയടിക്കില്ല, വളരില്ല, ഈ പാർട്ടിയെ ഇങ്ങനെ കൂടെ കൂട്ടും.
മാധ്യമപ്രവർത്തകൻ അഭിലാഷ് എംഎം മണിയുമായി നടത്തിയ പഴയൊരു അഭിമുഖമുണ്ട്. പിണറായിയെ പറ്റി ചോദിക്കുമ്പോൾ മണി പറയുന്ന ഒരു കാര്യമുണ്ട്. ”എനിക്ക് ആ മനുഷ്യനോട് ഇടക്ക് വിഷമം തോന്നും,സങ്കടം തോന്നും എന്റെ ഒരു കാര്യം കൊണ്ട് അദ്ദേഹം എത്ര ചീത്ത കേൾക്കുന്നു, എന്തൊക്കെ ചീത്ത ആള്ക്കാര് പറയുന്നു,”

2016 വരെ മണിയെ ലോകം ചീത്ത കൊണ്ട് മൂടി,2021 ൽ അയാൾ ഇറങ്ങി ഉടുമ്പുംചോലയിലെ വീട്ടിലേക്ക് പോകുമ്പോൾ അതെ ലോകം അഭിവാദ്യം ചെയ്യുന്നു.അതാണ് പിണറായി,കൂടെ നിന്നവരെ ലോകം അംഗീകരിക്കുന്ന കാലം വരെ കൂട്ടി പിടിച്ച് നിർത്തും,കെട്ടിപ്പിടിക്കും! എന്തിനാണ് വിജയാ, എന്റെ പേരിൽ ഇനിയും ഇങ്ങനെ തെറി കേൾക്കണോ എന്ന ചോദ്യമൊന്നും പിണറായി കേൾക്കില്ല. ഒരു കാര്യം കൂടി, 25 കൊല്ലം എം എൽ എ ആയ ചെന്നിത്തലയുടെ ശക്തനായ അനുയായി അനിൽകുമാറും സണ്ണി ജോസഫുമൊക്കെയാണ് 2026 ൽ മത്സരിക്കാൻ ഒരു സീറ്റിന് വേണ്ടി ഇപ്പോൾ 56 കാരനെ കൊണ്ട് വന്നിരിക്കുന്നത്. 2016 ൽ ചെന്നിത്തലക്ക് 59 വയസായിരുന്നു. പി ടി തോമസെ, പിണറായി വിജയനെ മനസിലായിട്ടില്ല, (പണ്ട് നിയമസഭയിൽ പിണറായി പറഞ്ഞത്, ഇപ്പോൾ യൂഡിഎഫിനോട് എന്ന് വായിക്കാം)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.