...
Home News വാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ ആളുകളെ കൊല്ലുന്നു: ജോ ബൈഡന്‍

വാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ ആളുകളെ കൊല്ലുന്നു: ജോ ബൈഡന്‍

93

സോഷ്യല്‍ മീഡിയയിലൂടെ കോവിഡ് വാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. വാക്സിനെതിരെ തെറ്റിദ്ധാരണജനകമായ പ്രചരണങ്ങള്‍ നടത്തുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന യു.എസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ബൈഡനും നിലപാട് വ്യക്തമാക്കിയത്.

കോവിഡ് വാക്‌സിനുകളെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിക്കുന്ന ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ആളുകളെ കൊല്ലുകയാണ്. കുത്തിവെപ്പ് എടുക്കാത്തത് പകര്‍ച്ചവ്യാധിയെക്കാള്‍ ഗുരുതരമാണെന്നും ബൈഡന്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.