...
Home News വിഭാഗീകരണം അടിസ്ഥാനമാക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി

വിഭാഗീകരണം അടിസ്ഥാനമാക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി

119

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ നടപ്പാക്കി വരുന്ന എ, ബി, സി, ഡി എന്നീ വിഭാഗീകരണത്തിൽ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അഞ്ചിൽ താഴെ ടി പി ആർ ഉള്ള 75 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അഞ്ചു മുതൽ പത്ത് വരെയുള്ള 391 എണ്ണവും പത്ത് മുതൽ 15 വരെയുള്ള 364 എണ്ണവും 15 ശതമാനത്തിൽ കൂടുതൽ ടി.പി. ആർ ഉള്ള 204 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമാണ് ഇപ്പോഴുള്ളത്.

കാറ്റഗറി എ, ബി, സി വിഭാഗങ്ങളിൽ പ്രവർത്തനാനുമതിയുള്ള കടകളും സ്‌ഥാപനങ്ങളും രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

ഇലക്ട്രോണിക്സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട പ്രദേശങ്ങളിൽ മൈക്രോ കണ്ടെയ്ന്മെൻ്റ് സോൺ പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.