...
Home Sports സൂര്യകുമാർ യാദവ് തിരിച്ചു വരുന്നു

സൂര്യകുമാർ യാദവ് തിരിച്ചു വരുന്നു

ഈ വർഷം ആദ്യം ബാംഗ്ലൂരിൽ വെച്ച് കണങ്കാലിനു ശസ്ത്രക്രിയ നടത്തി. അതിൽ നിന്നും സുഖം പ്രാപിക്കാൻ കഴിയാത്തതിനാൽ യാദവ് ഇതുവരെയും 2024 ഐപിഎല്ലിൽ ടീമിന് വേണ്ടി ക്രീസിൽ ഇറങ്ങിയിട്ടില്ല.

250

മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് അടുത്ത മത്സരത്തിൽ ടീമിൽ തിരിച്ചെത്തും എന്ന് പ്രതീക്ഷ. ഇ എസ് പി എൻ ക്രിക്ക്ഇൻഫോ ആണ് ഈ വിവരം പുറത്തു വിട്ടത്. ഈ വർഷം ആദ്യം ബാംഗ്ലൂരിൽ വെച്ച് കണങ്കാലിനു ശസ്ത്രക്രിയ നടത്തി. അതിൽ നിന്നും സുഖം പ്രാപിക്കാൻ കഴിയാത്തതിനാൽ യാദവ് ഇതുവരെയും 2024 ഐപിഎല്ലിൽ ടീമിന് വേണ്ടി ക്രീസിൽ ഇറങ്ങിയിട്ടില്ല.

വാങ്കഡേ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ അദ്ദേഹം പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്നാണ് ആരാധക പ്രതീക്ഷ. പ്രതീക്ഷക്ക് വെളിച്ചം നൽകുന്ന രീതിയിലുള്ള വാർത്തകൾ കൂടി വരുമ്പോൾ ആരാധകർ കൂടുതൽ സന്തോഷത്തിൽ ആണ്..

ഈ വർഷത്തെ ഐപിഎൽ മത്സരത്തിൽ തുടർച്ചയായ പരാജങ്ങൾ ആണ് ഏറ്റവും കൂടുതൽ ആരാധക പിന്തുണ ഉള്ള മുംബൈ നേടിക്കൊണ്ടിരുന്നത്. പുതിയ ക്യാപ്റ്റൻ ഹാർഥിക്കിനെതിരെ ഈ വിഷയത്തിൽ വൻ വിമര്ശനവുമായി മുംബൈ ആരാധകരും മുൻ ക്രിക്കറ്റ്‌ താരങ്ങളും രംഗത്ത് എത്തിയിരുന്നു. എന്തിന് ടീമിൽ പോലും പരസ്പരം പ്രശ്നങ്ങൾ ആണെന്ന വാർത്ത വരെ പുറത്തേക്ക് വന്നിരുന്നു. തുടർച്ചയായ പരാജയങ്ങൾ ചെറുതായൊന്നുമല്ല ടീമിനെ തളർത്തിയത്.

ടീമിന്റെ എക്കാലത്തെയും മികച്ച ബാറ്റർ ആയ സൂര്യകുമാർ യാദവ് തിരിച്ചു വരുമ്പോൾ വലിയൊരു ജയത്തോടെ ഒന്നിൽ നിന്നും ആരംഭിക്കാൻ സാധിക്കും എന്നതാണ് ഏവരുടെയും പ്രതീക്ഷ. നിലവിൽ എല്ലാ കളികളും പരാജയപ്പെട്ട് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.