എഐ പഠനത്തിന് 100 മില്യൺ; റിസർച്ച് ഹബ്ബുകള്ളുമായി യു.കെ.

AI യുടെ നേട്ടങ്ങള്‍ സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്ന ലോകത്തെ ആദ്യ രാഷ്ട്രമായി മാറാനുള്ള വഴിയൊരുക്കുകയാണ് യുകെയുടെ ലക്ഷ്യം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പഠനത്തിന് വേണ്ടി 100 മില്യണ്‍ പൗണ്ട്‌ ചിലവിട്ട് പദ്ധതി തയ്യാറാക്കാന്‍ യുകെ. ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടുമ്പോള്‍ ആയിരം കോടി രൂപയുടെ പദ്ധതിയാണ് യുകെ ലക്ഷ്യമിടുന്നത്. യുകെയില്‍ ഉടനീളം ഒന്‍പത് എഐ റിസര്‍ച്ച് ഹബ്ബുകള്‍ സ്ഥാപിക്കും. വിദ്യാഭ്യാസം, നിയമപരിപാലനം, ക്രിയേറ്റീവ് വ്യവസായങ്ങള്‍ എന്നിവയില്‍ എഐ യുടെ ഉത്തരവാദിത്തപരമായ ഉപയോഗം പരിശോധിക്കുന്ന ഗവേഷണ പ്രോജക്റ്റുകളെ പിന്തുണയ്ക്കുക, സാങ്കേതികവിദ്യയുടെ അപകടസാധ്യതകളും നേട്ടങ്ങളും കൈകാര്യം ചെയ്യുന്നതിന് റെഗുലേറ്റര്‍മാരെ പരിശീലിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. പൊതു സേവനങ്ങളെയും സമ്പദ് വ്യവസ്ഥയെയും മികച്ച രീതിയില്‍ പരിവര്‍ത്തനം ചെയ്യാനും ക്യാന്‍സര്‍, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സകളില്‍ സഹായിക്കാനും എ ഐയ്ക്ക് കഴിയുമെന്നാണ് നിഗമനം.

എഐ അതിവേഗം നീങ്ങുന്നതിനൊപ്പം മനുഷ്യര്‍ക്കും അത്രയും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. AI യുടെ നേട്ടങ്ങള്‍ സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്ന ലോകത്തെ ആദ്യ രാഷ്ട്രമായി മാറാനുള്ള വഴിയൊരുക്കുകയാണ് യുകെയുടെ ലക്ഷ്യം. നവംബറില്‍ എഐ സുരക്ഷയ്ക്കായി ലോകത്തിലെ ആദ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് യുകെ ആരംഭിക്കുകയും ഈ വിഷയത്തില്‍ ഒരു ആഗോള ഉച്ചകോടി നടത്തുകയും ചെയ്തിരുന്നു. ഈ ഉച്ചകോടിയില്‍ 25-ല്‍ അധികം രാജ്യങ്ങള്‍ സാങ്കേതിക വിദ്യയുടെ അപകടസാധ്യതകള്‍ അംഗീകരിച്ചു ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലൊണ് ലോകത്തെ എഐ ഹബ്ബായി യുകെയെ മാറ്റുക എന്ന ലക്ഷ്യവുമായി യുകെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

എഐ റെഗുലേഷനില്‍ ലോക നേതാവായി യുകെ മാറണം എന്നാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്. സര്‍ക്കാരുകള്‍ക്ക് മാത്രമേ സാങ്കേതികവിദ്യയുടെ അപകടസാധ്യതകള്‍ ശരിയായി വിലയിരുത്താനും ജനങ്ങള സുരക്ഷിതമായി നിലനിര്‍ത്താനുള്ള അധികാരവും നിയമസാധുതയും കൈവശം വയ്ക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവയുള്‍പ്പെടെ പലരും യുകെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എ.ഐ. മാനവികതയ്ക്ക് പുരോഗതി കൈവരിക്കാനുള്ള അവസരത്തെ പ്രതിനിധീകരിക്കുകയാണ്. എഐ ഗവേഷണത്തില്‍ യുകെയ്ക്ക് ആഗോള നേതാവായി തുടരാനും നല്ല നിയന്ത്രണത്തിനുള്ള നിലവാരം സജ്ജമാക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഗൂഗിള്‍ ഡീപ്‌മൈന്റും അറിയിച്ചിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എയർ ഇന്ത്യയ്ക്ക് വൻ നഷ്ടം; 2026 സാമ്പത്തിക വർഷത്തിൽ 22,238 കോടി രൂപയുടെ സംയോജിത നഷ്ടം

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും അതിന്റെ ചെലവ് കുറഞ്ഞ അനുബന്ധ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 2026 സാമ്പത്തിക വർഷത്തിൽ 22,238 കോടി...

Keep exploring...

‘ലോകകപ്പ് ഫൈനൽ’; ട്രംപുമായി കൈകുലുക്കാതെ രണ്ട് അർജന്റീന താരങ്ങൾ

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനെതിരെ 0-1ന് പരാജയപ്പെട്ട അർജന്റീനയുടെ രണ്ട് താരങ്ങളെ ചുറ്റിപ്പറ്റി പുതിയ വിവാദം. അവാർഡ് ദാനച്ചടങ്ങിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൈകുലുക്കാൻ ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയും...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ അപ്രതീക്ഷിത പ്രതിഷേധം; കോൺഗ്രസ് എംപിമാർക്കും അറിയാതിരുന്ന രഹസ്യ പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിന് മുന്നിൽ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത കുത്തിയിരിപ്പ് സമരത്തിന് പിന്നിൽ അതീവ രഹസ്യമായി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ്...

Related Articles

എയർ ഇന്ത്യയ്ക്ക് വൻ നഷ്ടം; 2026 സാമ്പത്തിക വർഷത്തിൽ 22,238 കോടി രൂപയുടെ സംയോജിത നഷ്ടം

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും അതിന്റെ ചെലവ് കുറഞ്ഞ അനുബന്ധ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന്...

ലോകത്തിന് മാതൃകയായി ഭൂട്ടാൻ: പുകയല്ല, ഇവിടെ ശുദ്ധവായുവും സന്തോഷവും മാത്രം

ലോക രാജ്യങ്ങൾ ഭൂരിഭാഗവും അന്തരീക്ഷത്തിലേക്ക് വൻതോതിൽ കാർബൺ പുകയ്ക്കുന്നതിൽ കുപ്രസിദ്ധരാണെങ്കിലും, ഭൂട്ടാൻ ഈ കാര്യത്തിൽ ലോകത്തിന് തന്നെ അത്ഭുതമായി...

ഒരു വസന്തത്തിന്റെ ഇടിമുഴക്കം; കൊക്രോച് ജനത പാർട്ടി ദില്ലിയിൽ നടത്തിയ സമരം ബാക്കി വെച്ചത്

| ദേവനായഗി സിജെപി സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്നതിൻറെ പേരിൽ എസ്എഫ്ഐയുടെ തീപ്പൊരി നേതാവ് ഐഷി ഘോഷിനെ അറസ്റ്റ്...

ഡൽഹിയിൽ ‘ലക്ഷ്മി യോജന’ക്ക് മന്ത്രിസഭാ അംഗീകാരം; അർഹരായ സ്ത്രീകൾക്ക് പ്രതിമാസം ₹2,500

ഡൽഹിയിലെ സ്ത്രീകൾക്കായി പ്രഖ്യാപിച്ചിരുന്ന **'ലക്ഷ്മി യോജന'**യ്ക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സർക്കാർ മന്ത്രിസഭാ അംഗീകാരം നൽകി. അർഹരായ...

ചൈനയിൽ വീണ്ടും കോവിഡ്; ജൂണിൽ 79,000 പുതിയ കേസുകൾ

ചൈനയിൽ വീണ്ടും കോവിഡ്-19 കേസുകളിൽ വർധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. 2026 ജൂൺ മാസത്തിൽ രാജ്യത്ത് 79,000 പുതിയ...

വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന നടപടികൾ അവസാനിപ്പിക്കണം; സർക്കാരിനെതിരെ സിജെപി

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി തുടരുകയാണെങ്കിൽ വ്യാപകമായ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുന്നറിയിപ്പ് നൽകി....

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം; എകെജി ഭവനിൽ നാടകീയ സംഭവങ്ങൾ

ഡല്‍ഹിയിലെ എകെജി ഭവനില്‍ എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ നീക്കം നാടകീയ...

ഇ-20 പെട്രോളിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ‘ഇ-20 ജനതാ പാർട്ടി’

ഇ-20 പെട്രോളിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകുന്നതിനിടെ, 'ഇ-20 ജനതാ പാർട്ടി' എന്ന പേരിലുള്ള കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ...