ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് 2023ൽ വലിയ വിജയം; വിറ്റത് 94കോടിയുടെ ടിക്കറ്റുകൾ

കോവിഡുകാല തകര്‍ച്ചയ്ക്ക് ശേഷം ഹിന്ദി സിനിമയുടെ തിരിച്ചുവരവ് കണ്ട 2023 ല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളക്ഷനുമായി ബോളിവുഡ് തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ കളക്ഷനില്‍ ഒന്നാമത്.

കോവിഡ് കാലത്ത് പല മേഖലകളും തകർന്നടിഞ്ഞിരുന്നു. അങ്ങനെ വലിയ തോതില്‍ തകര്‍ച്ച നേരിട്ട ഒന്നായിരുന്നു ചലച്ചിത്ര വ്യവസായം. ഇന്ത്യന്‍ സിനിമാ വ്യവസായത്തിനും ആ തകര്‍ച്ചയുണ്ടാക്കിയ ആഘാതം വലുതായിരുന്നു. തിയറ്ററുകള്‍ മാസങ്ങളോളം അടച്ചിടപ്പെട്ട 2020 ല്‍ നിന്നും തുടര്‍ വര്‍ഷങ്ങളില്‍ ചലച്ചിത്ര വ്യവസായം പ്രതീക്ഷയുടെ വഴിയേ നടന്നുതുടങ്ങിയെങ്കിലും വലിയ ഒരു തിരിച്ചുവരവ് ഉണ്ടായിരുന്നില്ല.

എന്നാല്‍ 2023 ല്‍ ബോക്സ് ഓഫീസിന്‍റെ കാത്തിരുന്ന ആ മടങ്ങിവരവ് സംഭവിച്ചു. പല ഭാഷകളിലായി ഇന്ത്യന്‍ സിനിമ വലിയ വിജയങ്ങള്‍ കണ്ട 2023 ലെ സമ​ഗ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിം​ഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെമ്പാടുമുള്ള സിനിമാ തിയറ്ററുകള്‍ ചേര്‍ന്ന് 2023 ല്‍ വിറ്റത് 94.3 കോടി ടിക്കറ്റുകളാണ്. ഇതിലൂടെ ആകെ ലഭിച്ച ​ഗ്രോസ് കളക്ഷന്‍ 12,226 കോടി രൂപയും. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക കളക്ഷനാണ് ഇത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 12,000 കോടിക്ക് മുകളില്‍ വാര്‍ഷിക കളക്ഷന്‍ വരുന്നത് ഇത് ആദ്യമായാണ്. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയില്‍ കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളെ മറികടന്നെങ്കിലും 2019, 2018, 2017 വര്‍ഷങ്ങളേക്കാള്‍ കുറവാണ് 2023 ലെ ടിക്കറ്റ് വില്‍പ്പന.

കോവിഡുകാല തകര്‍ച്ചയ്ക്ക് ശേഷം ഹിന്ദി സിനിമയുടെ തിരിച്ചുവരവ് കണ്ട 2023 ല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളക്ഷനുമായി ബോളിവുഡ് തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ കളക്ഷനില്‍ ഒന്നാമത്. 5380 കോടിയാണ് ഹിന്ദി ചിത്രങ്ങള്‍ ചേര്‍ന്ന് 2023 ല്‍ നേടിയത്. എല്ലാ ഭാഷകളിലുമായി ആയിരത്തിലധികം ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ ആകെ കളക്ഷന്‍റെ 40 ശതമാനവും 10 ചിത്രങ്ങളില്‍ നിന്നാണ്. ഹിന്ദി ചിത്രങ്ങളായ ജവാന്‍, അനിമല്‍, പഠാന്‍, ​ഗദര്‍ 2 എന്നിവ ഇന്ത്യയില്‍ നിന്ന് 600 കോടിയിലധികം നേടിയപ്പോള്‍ തമിഴ് ചിത്രങ്ങളായ ജയിലര്‍, ലിയോ എന്നിവ രാജ്യത്തുനിന്ന് 400 കോടിയിലധികം നേടി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...