ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ വർഷം 2023; ചൂട് കൂടിയ മാസം ഒക്ടോബർ

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ, എൽ നിനോ എന്നിവയാണ് കഴിഞ്ഞ വർഷം ഇത്രയധികം താപനില വർധിക്കാനുള്ളതിന്റെ പ്രധാന കാരണമായി വിദഗ്ധർ പറയുന്നത്.

2023 ആണ് ഒരു ലക്ഷം വർഷത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ വർഷം. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി 2023 മാറുമെന്ന് നേരത്തെ തന്നെ യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചിരുന്നു. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒക്ടോബറാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തിയത്. ഒക്‌ടോബറില്‍ ആഗോളതലത്തിൽ താപനിലയിലുണ്ടായ മാറ്റം വളരെ ഭയാനകമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സി3എസ് ഡാറ്റ പ്രകാരം, 1850നും 1900നും മുമ്പുള്ള വ്യാവസായിക റെക്കോർഡിനേക്കാൾ എല്ലാ ദിവസവും കുറഞ്ഞത് ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതൽ രേഖപ്പെടുത്തിയ ആദ്യത്തെ വർഷമാണ് 2023.

2023ന്റെ മൂന്നിലൊന്ന് ദിനങ്ങളിലും ആഗോളതാപന അളവ് മുന്നറിയിപ്പ്‌ പരിധി കടന്നതായി പഠനം പറയുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കാലാവസ്ഥയിൽ താപനിലയുട വർധനവിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023ൽ 1.48 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ് ഭൂമിയിൽ രേഖപ്പെടുത്തിയത്. ഇപ്പോൾ രേഖപ്പെടുത്തിയ കണക്ക് 2015 പാരീസ് ഉച്ചകോടിയിൽ രാജ്യങ്ങൾ നിശ്ചയിച്ച താപനിലയുടെ (1.5 ഡിഗ്രി സെല്‍ഷ്യസ്) ലക്ഷ്യത്തോട് വളരെ അടുത്തുള്ള സംഖ്യയാണ്. എന്നാൽ, ലക്ഷ്യം തകർന്നതായി കണക്കാക്കണമെങ്കിൽ ആഗോള താപനില സ്ഥിരമായി 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കണമെന്ന് സി3എസ് വ്യക്തമാക്കുന്നു. അതേസമയം, അടുത്ത 12 മാസത്തിനുള്ളിൽ തന്നെ ഈ ലക്ഷ്യം മറികടക്കാൻ സാധ്യതയുണ്ടെന്നാണ് സി3എസിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഭൂമിയിലെ താപനത്തിന്റെ അളവ് പരിധി ലംഘിക്കുന്നതായി പല വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 2023ലെ മൂന്നിലൊന്ന് ദിവസങ്ങളിലും ശരാശരി ആഗോള താപനില വ്യാവസായിക യുഗത്തിന് മുൻപുള്ള നിലയെക്കാൾ 1.൫ ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു എന്നാണ് വിശകലനം. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ, എൽ നിനോ എന്നിവയാണ് കഴിഞ്ഞ വർഷം ഇത്രയധികം താപനില വർധിക്കാനുള്ളതിന്റെ പ്രധാന കാരണമായി വിദഗ്ധർ പറയുന്നത്. എൽ നിനോ കാരണമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ വലിയ വ്യത്യാസം രേഖപ്പെടുത്തിയത്. ഇതിന്റെ പ്രധാന കാരണം കിഴക്കൻ പസഫിക് സമുദ്രത്തിന്റെ മുകൾ ഭാഗം ചൂടുപിടിക്കുന്നതാണ്. കോപ്പർനിക്കസിന്റെ പഠനം അനുസരിച്ച്, ഒക്ടോബർ മാസത്തിൽ മെർക്കുറി സാധാരണ നിലയേക്കാൾ 1.7 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ഇതിന് മുമ്പ് എൽ നിനോ മൂലം ഏറ്റവും ചൂടേറിയ വർഷം 2016 ആയിരുന്നു.

2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 0.17C കൂടുതൽ താപനിലയായിരുന്നു. കഴിഞ്ഞ എട്ടുവർഷവും ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണുള്ളത്. വരും വർഷങ്ങളിൽ വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം എന്നിവകാരണം നിലവിൽ കാലാവസ്ഥ മോശമായ രാജ്യങ്ങളുടെ അവസ്ഥ കൂടുതൽ ഗുരുതരമാകുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....