...
Home News Kerala മറുനാടൻ മലയാളിക്കെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് 65 പേര്‍

മറുനാടൻ മലയാളിക്കെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് 65 പേര്‍

മറുനാടൻ മലയാളിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചവർ കേസ്‌ സംബന്ധമായ വിവരങ്ങൾ വാട്ട്സ്‌ആപ്പ്‌ വഴി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

281

മലയാളത്തിലെ ഓൺലൈൻ പത്രമായ മറുനാടന്‍ മലയാളി ചാനലിനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പി.വി അന്‍വര്‍ എംഎല്‍എ. ചാനലിനെതിരായ പരാതികള്‍ സ്വീകരിക്കുന്നതിന് തുടങ്ങിയ ഹെല്‍പ് ഡെസ്‌കില്‍ ഇതുവരെ സമീപിച്ചത് 65 പേരാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിലേക്ക് പരാതിയുമായി സമീപിച്ചവരില്‍ സ്ത്രീകളുമുണ്ടെന്നും പി.വി അന്‍വര്‍ കുറിച്ചു. അതേസമയം, , നേരത്തെ ഇരകളായവർക്ക്‌ നിയമസഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാമെന്നും നിലവിൽ മറുനാടൻ മലയാളിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചവർ കേസ്‌ സംബന്ധമായ വിവരങ്ങൾ വാട്ട്സ്‌ആപ്പ്‌ വഴി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത്‌ വരെ ഹെൽപ്‌ ഡെസ്ക്കിനെ സമീപിച്ചത്‌ സ്ത്രീകൾ ഉൾപ്പെടെ 65 പേരാണ്.!!
നിന്റെ നല്ല ബെസ്റ്റ്‌ ടൈമാടാ.. കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെയുള്ള സകല കോടതിയിലും നിന്നെ കയറ്റും.തെക്ക്‌ വടക്ക്‌ ഓടിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.