ഐസിസുമായല്ല, ആർ എസ് എസിനെ താരതമ്യം ചെയ്യേണ്ടത് മുസ്‌ലിം ബ്രദർഹുഡുമായിട്ടാണ്

ഐസിസിന്റെ തലവെട്ടൽ പരിപാടികൾ - അത്തരം പരിപാടികളുടെ പ്രോപഗണ്ട വീഡിയോകൾ തങ്ങളുടെ വളർച്ചക്ക് സഹായിക്കും എന്ന് കരുതിയ അതിന്റെ ബൗദ്ധിക നേത്രത്വം ഒക്കെ ആണ് അതിനെ ഉണ്ടാകും മുമ്പേ ലോകം മുഴുവൻ ശത്രുക്കൾ ഉണ്ടാക്കി തകർത്തത്.

| അനീഷ് മാത്യു

ആർ എസ് എസിനെ താരതമ്യം ചെയ്യേണ്ടത് മുസ്‌ലിം ബ്രദർഹുഡും ആയിട്ട് ആണ് അല്ലാതെ ഐസിസും ആയിട്ടല്ല. അവ രണ്ടിന്റെയും തുടക്കവും തുടങ്ങാൻ ഉണ്ടായ സാഹചര്യങ്ങളും അജണ്ടയും ധീർഘകാല സ്ട്രാറ്റജിയും ഐഡിയോളോജിയും അവരുടെ പ്രവർത്തന രീതികളും വേണ്ട ഏതു തരത്തിൽ നോക്കിയാലും ആർ എസ് എസ് എന്നത് ഒരു മുസ്‌ലിം ബ്രദർഹുഡിന്റെ ഹിന്ദുത്വ വകഭേദം ആണ് .

ഐസിസ് ഉണ്ടായ സാഹചര്യങ്ങളും അതിന്റെ ഐഡിയോളജിയും അതിന്റെ പ്രവർത്തനരീതികളും അതിന്റെ ആഗ്രഹങ്ങളും ആർ എസ് എസ് രീതിയിൽ അല്ല – ഐസിസ് ഒരു പ്രദേശത്തിലെ പവർ വാക്ക്വത്തിൽ നിന്നും സ്വാഭാവികമായും ഉണ്ടായി വന്ന ഭീകരമായ വയലൻസ് ആയുധമാക്കി പെട്ടെന്ന് തന്നെ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ച യാതൊരു ദീർഘകാല പരിപാടികളും ഇല്ലാത്ത മണ്ടൻ തീവ്രവാദക്കൂട്ടം മാത്രം ആണ്.

ഐസിസ് ഭീകരമായ വയലൻസ് ആയിരുന്നു തുടക്കം മുതലേ പ്രചാരണ ആയുധം ആയി ഉപയോഗിച്ചത് – അവരുടെ പെട്ടെന്നുള്ള തകർച്ചക്കുള്ള കാരണവും അതാണ്. ഐസിസിന്റെ തലവെട്ടൽ പരിപാടികൾ – അത്തരം പരിപാടികളുടെ പ്രോപഗണ്ട വീഡിയോകൾ തങ്ങളുടെ വളർച്ചക്ക് സഹായിക്കും എന്ന് കരുതിയ അതിന്റെ ബൗദ്ധിക നേത്രത്വം ഒക്കെ ആണ് അതിനെ ഉണ്ടാകും മുമ്പേ ലോകം മുഴുവൻ ശത്രുക്കൾ ഉണ്ടാക്കി തകർത്തത്.

ആർ എസ് എസിനെ ഐസിസും ആയി താരതമ്യം ചെയ്യുന്നത് ബൗദ്ധികമായും തന്ത്രപരമായും തിരഞ്ഞെടുപ്പ് രാഷ്ട്രീയപരമായും ആശയപരമായും എല്ലാം ശുദ്ധ മണ്ടത്തരം ആണ്. താത്കാലികമായി ഒരു മണ്ടൻ ചർച്ച ഉണ്ടാക്കാം എന്നത് മാത്രം ആയിരിക്കും ഉപകാരം. ആർ എസ് എസ് എന്നത് മുസ്‌ലിം ബ്രദർഹുഡിന്റെ ഹിന്ദുത്വ വേർഷൻ ആണ്.

കേരളാ സ്റ്റോറി സിനിമ പോലും അവരുടെ ദീർഘകാല പരിപാടിയുടെ ഒരു ചെറിയ എപ്പിസോഡ് ആണ്- അത്തരം സിനിമകളെ അതിനു അപ്പുറത്തേക്കുള്ള താരതമ്യങ്ങൾ നടത്തി അവക്ക് അനാവശ്യമായ ലെജിറ്റിമസി ഉണ്ടാക്കുക എന്നത് ആണ് ഐസ് ആർ എസ് എസിന്റെ അപരരൂപം എന്ന എം എ ബേബിയെപ്പോലുള്ളവരുടെ അബദ്ധ പ്രസ്താവനകൾ മൂലം ഉണ്ടാകുന്നത് . ഒരു സിപിഎം പോളിറ്റ് ബ്യുറോ അംഗം ഐസിസിനെ ചെറുതാക്കി വെളുപ്പിക്കാൻ ശ്രമിച്ചു എന്നായിരിക്കും അടുത്ത പത്തു വർഷത്തിന് ശേഷം പരിവാരത്തിന്റെ പ്രചാരണം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...