ക്രിമിനൽ എന്ന പ്രയോഗം കുറഞ്ഞു പോകുന്ന ബ്രിജ് ഭൂഷൺ

ആഡംബര കാറുകളും, ബംഗ്ലാവുകളും, സ്വർണ്ണ വജ്ര ആഭരണങ്ങളും അടങ്ങുന്ന ലക്ഷ്വറി ജീവിതം നയിക്കുന്ന ഈ പഴയ ബൈക്ക് മോഷ്ടാവ് ബിജെപിയുടെ അഞ്ചോളം ലോകസഭ മണ്ഡലങ്ങളിലും ഇരുപതോളം നിയമ സഭാ മണ്ഡലങ്ങളിലും ആരാകണം സ്ഥാനാർഥി എന്ന് നിശ്ചയിക്കാൻ മാത്രം ശേഷിയുള്ള പവർ ഫാക്ടറാണ്.

| ശ്രീകാന്ത് പികെ

ദേശീയ ഗുസ്തി താരങ്ങൾ പോക്സോ അടക്കമുള്ള പീഡന പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ബിജെപി എം.പിയായ ബ്രിജ് ഭൂഷൺ യഥാർത്ഥത്തിൽ ആരാണെന്ന് പൊതു ജനങ്ങൾക്ക് വലിയ നിശ്ചയമുണ്ടാകില്ല. സിനിമയിൽ മാത്രം കണ്ട് ശീലിച്ച ഉത്തരേന്ത്യൻ രാഷ്ട്രീയവും ബിജെപി രാഷ്ട്രീയവും സമ്മിശ്രം സമ്മേളിക്കുന്ന മാഫിയാ ഡോൺ എന്നൊക്കെ പേര് ചാർത്തി കൊടുക്കാവുന്ന, ക്രിമിനൽ എന്ന പ്രയോഗം കുറഞ്ഞു പോകുന്ന ഒരുത്തനാണ് ബ്രിജ് ഭൂഷൺ.

ബ്രിജ് ഭൂഷൺ ശരൺ സിംഗ് എന്ന് മുഴുവൻ പേര്. നിയമത്തിൽ ബിരുദ ധാരി. രാഷ്ട്രീയ പ്രവേശനത്തിന് മുന്നേ ഇയാളുടെ പ്രധാന തൊഴിൽ ബൈക്ക് മോഷണവും അനധികൃത മദ്യ വിൽപ്പനയുമായിരുന്നു. ചെറിയ കുട്ടികളെ ഉപയോഗിച്ച് ക്ഷേത്ര കുളങ്ങളിൽ നിന്ന് ഭക്തന്മാർ എറിയുന്ന നാണയങ്ങൾ മുങ്ങി എടുപ്പിക്കുക എന്നത് മറ്റൊരു തൊഴിൽ. സമാജ്വാദി പാർടി നേതാവും മന്ത്രിയുമായിരുന്ന വിനോദ് സിംഗ് അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തായിരുന്നു. പിന്നീട് രണ്ട് പേരും കോൺട്രാക്റ്റിങ് രംഗത്തേക്ക് തിരിയുകയും പിന്നീടുണ്ടായ തർക്കത്തെ തുടർന്ന് വിനോദ് സിങ്ങിനെ വെടി വച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ബ്രിജ് ഭൂഷണെതിരെ കേസെടുത്തു.

80 – കളിലെ രാമജന്മ ഭൂമി വിഷയവുമായി ബന്ധപ്പെട്ടാണ് പിന്നീട് രാഷ്ട്രീയ രംഗത്തേക്ക് ബ്രിജ് ഭൂഷൺ പ്രത്യക്ഷപ്പെടുന്നത്. ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതിയായ ഉത്തർപ്രദേശിലെ പ്രധാനിയായിരുന്നു ബ്രിജ് ഭൂഷൺ. 91 – ൽ ബിജെപി സ്ഥാനാർഥിയായി യു.പിയിലെ ഗോണ്ട മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ചു. തുടർന്നങ്ങോട്ട് ആറു തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായ ജയങ്ങൾ.

അതിനിടക്ക് 2004 – ലെ ലോകസഭാ തെരഞ്ഞെടുപ്പ് ബ്രിജ് ഭൂഷന്റെ മണ്ഡലം ബിജെപി ഗോണ്ടയിൽ നിന്ന് ബൽറാം പൂരിലേക്ക് മാറ്റി. പകരം ബ്രിജ് ഭൂഷന്റെ തട്ടകമായ ഗോണ്ട പാർടിയിലെ അയാളുടെ എതിരാളി ഖൻശ്യാം ശുക്ലക്ക് കൊടുത്തു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ഖൻശ്യാം ശുക്ല കൊല്ലപ്പെട്ടു. കൊലപാതകം വിരൽ ചൂണ്ടിയത് ബ്രിജ് ഭൂഷന്റെ മേലേക്ക് തന്നെ. തുടർന്നുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാകണം അൽപ്പ കാലം അയാൾ പാർടി വിടുകയും പിന്നീട് വീണ്ടും ബിജെപിയിലേക്ക് തിരിച്ചു വരികയും ചെയ്തു.

1990- ൽ കുപ്രസിദ്ധ മാഫിയ തലവൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയതിന് ടാഡ ചുമത്തി അറസ്റ്റിലായി കുറച്ചു കാലം തിഹാർ ജയിലിൽ കിടന്നു. ജയിലായ കാലത്ത് അങ്ങേർക്ക് വേണ്ടി ഭാര്യ മത്സരിച്ചു. കൊലപാതകം, തട്ടി കൊണ്ട് പോകൽ, ബലാത്സംഗം, വാഹന മോഷണം, മദ്യക്കടത്ത്, വെടി വെപ്പ്, വർഗ്ഗീയ കലാപം തുടങ്ങി നാല്പതോളം ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ട് ബിജെപിയുടെ ഈ രാജ്യസ്നേഹി.

ആഡംബര കാറുകളും, ബംഗ്ലാവുകളും, സ്വർണ്ണ വജ്ര ആഭരണങ്ങളും അടങ്ങുന്ന ലക്ഷ്വറി ജീവിതം നയിക്കുന്ന ഈ പഴയ ബൈക്ക് മോഷ്ടാവ് ബിജെപിയുടെ അഞ്ചോളം ലോകസഭ മണ്ഡലങ്ങളിലും ഇരുപതോളം നിയമ സഭാ മണ്ഡലങ്ങളിലും ആരാകണം സ്ഥാനാർഥി എന്ന് നിശ്ചയിക്കാൻ മാത്രം ശേഷിയുള്ള പവർ ഫാക്ടറാണ്. പണവും മസിൽ പവറും നിശ്ചയിക്കുന്ന യു.പി രാഷ്ട്രീയത്തിൽ ബിജെപിക്ക് തൊടാൻ പറ്റാത്ത ഉയരത്തിലാണ് ബ്രിജ് ഭൂഷൺ.

ഗുസ്തി ഫെഡറേഷന്റെ തലപ്പത്തേക്ക് ഇയാൾ എത്തിയതിന് ശേഷം 2021 – ൽ പരസ്യമായി ഗുസ്തി താരത്തെ മർദ്ധിക്കുന്ന CCTV ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബാബറി മസ്ജിദ് തകർത്തതിൽ തന്റെ പങ്കു അഭിമാനത്തോടെ പറഞ്ഞ ഇയാൾ 2022 – ൽ ‘ദ ലാല്ലൻടോപ്’ എന്നൊരു വെബ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ‘ ഞാൻ ഒരു കൊലപാതകം നടത്തിയെന്നും, ആളുകൾ എന്ത് പറഞ്ഞാലും പ്രശ്നമില്ല, ഞാനൊരു കൊലപാതകം ചെയ്തെന്ന് ‘ വെളിപ്പെടുത്തിയ ബ്രിജ് ഭൂഷണെതിരെ ഇതിനൊന്നും ഒരു കേസ് പോലും പിന്നീട് രെജിസ്റ്റർ ചെയ്തിട്ടില്ല.

പോക്സോ കേസ് ഉൾപ്പെടെ പീഡന പരാതിയിൽ ഇതുവരെ ഒന്ന് ചോദ്യം ചെയ്യാൻ പോലും ഇദ്ദേഹത്തെ വിളിപ്പിച്ചിട്ടില്ല. അമിത് ഷാക്കും മോദിക്കും യോഗി ആദിത്യ നാഥിനുമൊക്കെ യു.പിയിൽ അവരുടെ ക്രിമിനൽ അജണ്ടകൾ പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ ബ്രിജ് ഭൂഷന്റെ പവറും പണവും ഇനിയും വേണം. കേസെടുത്ത് അറസ്റ്റ് ചെയ്താൽ തന്നെ അതൊരു നാടകത്തിനപ്പുറം എവിടെയുമെത്താൻ സാധ്യതയില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം തിരുവനന്തപുരത്ത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെസി വേണുഗോപാലിൻ്റെ അവകാശവാദം. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ പ്ലസ്. പ്രവര്‍ത്തകരുടേയും സാധാരണ ജനങ്ങളുടേയും മനസ് തനിക്കൊപ്പമെന്ന്...

Keep exploring...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

More News

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...