10 March 2026

2ജി സ്‌പെക്ട്രം: 2010 നവംബർ 26 ഒരു വലിയ ചതിയുടെ ഓർമ്മദിവസം

അന്ന് ഒരു സി ആൻഡ് എ ജി മാത്രമാണ് ബിജെപി യുടെ ചൊല്പടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സിബിഐ, ഈഡി, എൻഐഎ തുടങ്ങി അനേകം ഏജൻസികൾ എതിരാളികൾക്ക് എതിരെ പ്രയോഗിക്കാൻ അവരുടെ കയ്യിൽ ഉണ്ട്.

| ജോയ് കള്ളിവയലിൽ

2010 നവംബർ 26 ഒരു വലിയ ചതിയുടെ ഓർമ്മദിവസമാണ്. അന്നത്തെ സി ആൻഡ് എജി ആയിരുന്ന വിനോദ് റായ് 2ജി സ്പെക്ട്രം ലേലം സംബന്ധിച്ച അന്തിമറിപ്പോർട്ട്‌ പാർലിമെന്റിൽ സമർപ്പിക്കുന്നു. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു എന്ന ആ റിപ്പോർട്ട്‌ ബിജെപി യും സംഘപരിവാറും അണ്ണാ ഹസാരെയെ മുൻനിർത്തി, യുപിഎ സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ സമർദ്ധമായി ഉപയോഗപ്പെടുത്തി. അവർക്ക് മാധ്യമങ്ങളുടെ ശക്തമായ പിന്തുണയും കിട്ടി.

ലേലം സുപ്രീംകോടതി റദ്ദ് ചെയ്തു. രണ്ടാമത് നടന്ന ലേലത്തിൽ വെറും 9407 കോടി മാത്രമാണ് ലഭിച്ചത്. വൻനഷ്ടം സംഭവിച്ച വിദേശകമ്പനികൾ രംഗം വിടുകയും ചെയ്തു. 2018 ൽ അന്ന് സി ആൻഡ് എജി യുടെ പി ആൻഡ് ടി ഡി ജി ആയിരുന്ന ആർ പി സിംഗ് സംഭ്രമജനകമായ ഒരു വെളിപ്പെടുത്തൽ നടത്തി. 2010 മെയിൽ താൻ കൊടുത്ത റിപ്പോർട്ടിൽ നഷ്ടം വെറും 2645 കോടി ആയിരുന്നത് 2010 നവംബറിൽ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ 1766450 കോടിയാക്കി വർദ്ധിപ്പിച്ചു. തന്റെ വിയോജനക്കുറിപ്പ് വകവെക്കാതെ നിർബന്ധിച്ചു ഒപ്പുവെക്കുകയായിരുന്നു എന്ന്.

അതിനുമുൻപ് സി ആൻഡ് എജി ഉദ്യോഗസ്ഥൻ പിഎസി ചെയർമാൻ മുരളി മനോഹർ ജോഷിയെ സന്ദർശിച്ചിരുന്നു എന്നും സിംഗ് വെളിപ്പെടുത്തി. ബി ജെ പി അധികാരം പിടിച്ചതിനുശേഷം ആരും പിന്നെ ലക്ഷം കോടികളുടെ നഷ്ടത്തിന്റെ കഥകൾ കേട്ടില്ല താനും. വിനോദ് റായ് പിന്നീട് എഴുതിയ Not Just An Accountant എന്ന പുസ്തകത്തിൽ പ്രിസംപ്‌റ്റിവ് ലോസ് ( ഉണ്ടാകുമായിരുന്ന നഷ്ടം) എന്ന് പറഞ്ഞു തടിയൂരുകയാണ് ചെയ്തത്. റിപ്പോർട്ടിന്റെ മുഴുവൻ ഉത്തരവാദിത്തവും സിംഗിന്റെ തലയിൽ കെട്ടിവെക്കുകയും ചെയ്തു.

അന്ന് ഒരു സി ആൻഡ് എ ജി മാത്രമാണ് ബിജെപി യുടെ ചൊല്പടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സിബിഐ, ഈഡി, എൻഐഎ തുടങ്ങി അനേകം ഏജൻസികൾ എതിരാളികൾക്ക് എതിരെ പ്രയോഗിക്കാൻ അവരുടെ കയ്യിൽ ഉണ്ട്. പോരെങ്കിൽ ജുഡീഷ്യറിയുടെ നിശബ്ദതയും.

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർത്തെറിഞ്ഞ നോട്ട് നിരോധനത്തിൻെറ കെടുതികകളിൾ നിന്ന് രക്ഷ നേടാൻ ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുമേഖലാ ആസ്തികൾ വിറ്റു തുലച്ചു കൊണ്ടിരിക്കുകയാണ്.
ആർ എസ് എസിൻ്റെ നൂറു വർഷത്തെ ചിട്ടയായ ആസൂത്രണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും ഫലമായി അവർ അധികാരത്തിൽ എത്തുക മാത്രമല്ല ഭരണരംഗത്തുമാത്രമല്ല, പോലീസ്, CBI, CA&AG, RBI ,EB, NIA എന്നുവേണ്ട പട്ടാളത്തിലും ജുഡീഷ്യറിയിലും വരെ സംഘപരിവാറിൻ്റെ അനുകൂലികളെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാൻ അവര്ക്ക് കഴിഞ്ഞു.

വൻകിട കോർപ്പറേറ്റുകൾ പണം മുടക്കി അധികാരത്തിൽ എത്തിച്ച മോദി സർക്കാരിൻ്റെ നയങ്ങൾക്ക് കുട ചൂടുന്നത് കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ്. അവരെ തുറന്നുകാട്ടാൻ വിഭജിച്ച് നിൽക്കുന്ന പ്രതിപക്ഷ ത്തിനു കഴിഞ്ഞിട്ടുമില്ല. ആകെ പ്രതീക്ഷ കർഷകർ നടത്തിയ ഐതിഹാസിക സമരമാണ്. സമരത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ ദിവസം കർഷകരുടെ മാതൃക, സാധരണക്കാരും, തൊഴിലാളികളും മധ്യവർഗ്ഗവും പിന്തുടർന്ന് തെരഞ്ഞെടുപ്പുകളിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് തിരിച്ചടി നൽകുക എന്നതാണ്.

Share

More Stories

ജില്ലാ നേതാക്കളുടെ വാക്കിന് വിലയില്ല; കെ.എം. ഷാജിയെ കാസർകോട് പ്രതിഷ്ഠിക്കാൻ സമ്മർദ്ദം; ബിജെപിയ്ക്ക് വഴി തുറക്കുമോ എന്ന ആശങ്കയിൽ...

0
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.എം ഷാജിയെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി ജില്ലയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത് വന്നിരുന്നു. മണ്ഡലത്തിലെ സങ്കീർണ്ണമായ രാഷ്ട്രീയ സമവാക്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ നേതൃത്വത്തിലെ സീനിയർ നേതാക്കൾ...

ഗ്ലാസ്‌ഗോ സെൻട്രൽ സ്റ്റേഷനിൽ വൻ തീപിടുത്തം; ചരിത്രപ്രസിദ്ധമായ കെട്ടിടം തകർന്നു, ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചു

0
സ്കോട്ട്‌ലൻഡിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഗ്ലാസ്‌ഗോ സെൻട്രൽ സ്റ്റേഷന് സമീപമുണ്ടായ വൻ അഗ്നിബാധയെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച തീപിടുത്തത്തിൽ സ്റ്റേഷനോട് ചേർന്നുള്ള ചരിത്രപ്രസിദ്ധമായ വിക്ടോറിയൻ കെട്ടിടം ഭാഗികമായി...

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

Featured

More News