കേരളീയ പൊതുസമൂഹത്തിൻ്റെ സ്വാഭാവിക കാഴ്ചകൾ ആഘോഷമാകുന്ന കാലം

ഇന്ന് ഇത്തരം കാഴ്ചകൾ തെരഞ്ഞ് പിടിച്ച് ആഘോഷിക്കുകയും അതിനെ മത സൗഹാർദ്ദത്തിൻ്റെ അത്യുദാത്തമായ ഉദാഹരണങ്ങളായി അവതരിപ്പിക്കുകയും ചെയ്യേണ്ടി വരുമ്പോൾ നാം ചില കാര്യങ്ങൾ കൂടി ആലോചിക്കേണ്ടതുണ്ട്.

| എമ്മെസ് ഷൈജു

കൊട്ടിയൂർ ശിവ ക്ഷേത്രത്തിൽ തീർഥാടകർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന പർദധാരികളായ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട്, അതിനെ മത സൗഹാർദ്ദത്തിൻ്റെ ഉദാത്ത മാതൃകയായി പരിചയപ്പെടുത്തുന്ന കുറെ പോസ്റ്റുകളും വാർത്തകളും കണ്ടു. ഇതൊരു നല്ല കാര്യമാണോ എന്ന് ചോദിച്ചാൽ, തീർച്ചയായും അതേ എന്നേ മൗലികവാദികളും അതി തീവ്ര വിശ്വാസികളുമല്ലാത്ത മുഴുവൻ പേരും അഭിപ്രായപ്പെടൂ. എന്നാൽ മുകളിൽ പറഞ്ഞ രണ്ട് കൂട്ടരും, അത്തരം ധാരകളിലെ പണ്ഡിതരും ഇത്തരം കാഴ്ചകളെ എത്രത്തോളം പ്രോത്സാഹിപ്പിക്കുമെന്നറിയില്ല. കാരണം, അവരുടെ കണ്ണിലിത് മറ്റ് വിശ്വാസങ്ങളെ പരിചരിക്കലാണ്. ദൈവകോപം കിട്ടുന്ന കാര്യങ്ങളാണ്.

ഇതൊക്കെ എടുത്ത് പ്രചരിപ്പിക്കാൻ മാത്രം വാർത്താ പ്രാധാന്യമുള്ള ഒരു സാഹചര്യത്തിലാണല്ലോ നാം ജീവിക്കുന്നത് എന്നതാണ് ഈ വാർത്തയുടെ ഒരു മറു വശം. ഒരു ജനത തികച്ചും സ്വാഭാവികമായി ചെയ്ത് കൊണ്ടിരുന്ന സാംസ്കാരികമായ സഹകരണത്തിൻ്റെ ഇത്തരം കാഴ്ചകൾ നമ്മുടെ ഭൂതകാല ജീവിതങ്ങളിൽ ഒട്ടും വാർത്താ പ്രാധാന്യമുള്ളതായിരുന്നില്ല.

അമ്പലത്തിലെ ഉത്സവം നടത്താൻ മുന്നിൽ നിന്നിരുന്ന മുസ്ലിംകളും, പള്ളികളിലും നേർച്ചകളിലും ഉറൂസുകളിലും എല്ലാം മറന്ന് സഹകരിക്കുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ഒരു തലമുറ മുമ്പ് വരെയുള്ള കേരളീയ പൊതുസമൂഹത്തിൻ്റെ സ്വാഭാവിക കാഴ്ചകൾ മാത്രമായിരുന്നു.

ഇന്ന് ഇത്തരം കാഴ്ചകൾ തെരഞ്ഞ് പിടിച്ച് ആഘോഷിക്കുകയും അതിനെ മത സൗഹാർദ്ദത്തിൻ്റെ അത്യുദാത്തമായ ഉദാഹരണങ്ങളായി അവതരിപ്പിക്കുകയും ചെയ്യേണ്ടി വരുമ്പോൾ നാം ചില കാര്യങ്ങൾ കൂടി ആലോചിക്കേണ്ടതുണ്ട്. ഇത്തരം കാഴ്ചകൾ സ്വാഭാവിക ജീവിതത്തിൻ്റെ ഭാഗമായി നിലനിന്നിരുന്ന നമ്മുടെ ഭൂതകാലത്തെ വിശ്വാസ, ആചാര ശുദ്ധി വാദങ്ങൾ കൊണ്ട് തകർക്കുകയും ഒരു വാർത്തയിലെ വിചിത്രമായ ആനന്ദം മാത്രമാക്കി അതിനെ മാറ്റുകയും ചെയ്തത് ആരൊക്കെയായിരുന്നുവെന്ന് കൂടിയാണ് നമുക്ക് ആലോചിക്കേണ്ടത്.

വംശീയ സാംസ്കാരിക വാദങ്ങളും അപരവൽക്കരണവും നടത്തുന്ന തീവ്ര ഹിന്ദുത്വത്തിൻ്റെ കണക്ക് പുസ്തകത്തിലേക്ക് മാത്രം വരവ് വെച്ച് കൊണ്ട് ഇതിനെ ഏകപക്ഷീയമാക്കാൻ കഴിയുമോ? വിശ്വാസപരവും ആചാരപരവുമായ ശുദ്ധി വാദങ്ങളുയർത്തി മുസ്‌ലിംകളെ മോക്ഷത്തിൻ്റെ വ്യാജമായ തുരുത്തുകളിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്ന പ്യുരിറ്റാനിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിൻ്റെ സാമൂഹ്യ സൗഹാർദ്ദത്തിന് ഏൽപിച്ച ആഘാതങ്ങൾ കൂടി നമ്മെ ഓർമിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...