ഏതു രീതിയിൽ നോക്കിയാലും പുതുപ്പള്ളിയിൽ എന്തുകൊണ്ട് ജയ്ക് ജയിക്കണം?

ജവഹർലാൽ നെഹ്രുവിന്റെ 16 വർഷത്തെ ഭരണമികവിന്റെ പേരു മാത്രം പറഞ്ഞു രാജീവ് ഗാന്ധി മുതൽഉള്ള നെഹ്‌റു- ഗാന്ധി കുടുംബം കാണിച്ച പൊളിറ്റിക്കൽ ഇന്റെഗ്രിറ്റി ഇല്ലായ്മയും മണ്ടത്തരങ്ങളും ആണ് ഇന്നത്തെ ഇന്ത്യ ഇങ്ങനെ ആകാനുള്ള പ്രധാന കാരണം.

| അനീഷ് മാത്യു

സ്ഥാനാർത്ഥിയുടെ വ്യക്തിത്വം, ഇന്നുവരെയുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾ, അയാളുടെ ഇന്റെഗ്രിറ്റി- ( രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും സമയവും കഴിവും ചിലവഴിക്കാനും ഉള്ള ശേഷിയും താല്പര്യവും, താൻ പ്രതിനിധാനം ചെയ്യാൻ പോകുന്ന ജനങ്ങളോടുള്ള പ്രതിബദ്ധത ഒക്കെ ) ഒക്കെ നോക്കിയാൽ ജെയ്ക്ക് എന്ന സ്ഥാനാർഥി എന്തുകൊണ്ടും ചാണ്ടി ഉമ്മനെക്കാൾ എത്രയോ മുന്നിൽ ആണ്.

ഇനി അതല്ല അല്ല അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ ഐഡിയോളോജി, ചരിത്രം, ഇപ്പോളത്തെ പ്രവർത്തനം ഒക്കെ നോക്കിയാലും കോൺഗ്രെസിനെക്കാൾ എത്രയോ ഭേദം, ഏതു രീതിയിൽ നോക്കിയാലും പുതുപ്പള്ളിയിൽ ജയിക്കേണ്ടത് ജയ്ക്ക് ആണ്. അതല്ലാതെ അല്ലെങ്കിൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ -ഏഴു വർഷമായി അധികാരത്തിൽ ഇരിക്കുന്ന ഗവണ്മെന്റിനു ഒരു ബ്രേക്ക് ആയി ആണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത് എങ്കിൽ, കോൺഗ്രസ് നിർത്തേണ്ട സ്ഥാനാർഥി ജൈക്കിനേക്കാൾ കഴിവുള്ള- വ്യക്തിപ്രഭാവവും രാഷ്ട്രീയത്തിനോടും ജനങ്ങളോടും പ്രതിബദ്ധതയും ഉള്ള ഒരു സ്ഥാനാർത്ഥിയെ നിർത്തേണ്ടി ഇരുന്നു.

അതിനു പകരം അൻപത്തി മൂന്നു വര്ഷം ഒരേ ഒരു സ്ഥാനാർഥി വീണ്ടും വീണ്ടും യാതൊരു ചർച്ചയ്യും ഇല്ലാതെ നിലനിർത്തിയ മണ്ഡലം അദ്ദേഹത്തിന്റെ മകന് യാതൊരു വിധ ചർച്ചകളും കൂടാതെ പരമ്പരാഗത സ്വത്ത് പോലെ നൽകി. ആ സ്വത്ത് നോക്കി നടത്താനുള്ള യാതൊരു കഴിവും തനിക്കില്ല എന്നും, താൻ അതിനെ എത്രയും വേഗം വിറ്റു തിന്നുക എന്ന ഒരു ലക്‌ഷ്യം മാത്രമേ ഉള്ളു എന്നും ചാണ്ടി ഉമ്മൻ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് മണ്ടത്തരങ്ങൾ കൊണ്ടും ഇരവാദവും സഹതാപവും മാത്രം ആയുള്ള പ്രചാരണം കൊണ്ടും തെളിയിച്ചു.

ജവഹർലാൽ നെഹ്രുവിന്റെ 16 വർഷത്തെ ഭരണമികവിന്റെ പേരു മാത്രം പറഞ്ഞു രാജീവ് ഗാന്ധി മുതൽഉള്ള നെഹ്‌റു- ഗാന്ധി കുടുംബം കാണിച്ച പൊളിറ്റിക്കൽ ഇന്റെഗ്രിറ്റി ഇല്ലായ്മയും മണ്ടത്തരങ്ങളും ആണ് ഇന്നത്തെ ഇന്ത്യ ഇങ്ങനെ ആകാനുള്ള പ്രധാന കാരണം. എന്നിട്ടും നരേന്ദ്ര മോദിക്ക് പകരം ബൈക്ക് ഓടിക്കാൻ അറിയാവുന്ന- വെള്ളത്തിൽ ചാടുന്ന- മുട്ട പഫ്സ് തിന്നുന്ന രാഹുൽ ഗാന്ധി എന്ന ചോയ്‌സ് മാത്രം തരുന്ന കോൺഗ്രസ്.

ജനങ്ങൾക്ക് എന്ത് ചോയ്‌സ് ആണ് ഉള്ളത് – ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്ക് ഒരു വോട്ട് എന്നത് ആണ് ചാണ്ടി ഉമ്മന്റെ – കോൺഗ്രസിന്റെ ഏക ചർച്ച വിഷയം – യാതൊരു ജനകീയവിഷയങ്ങളും ചർച്ച ചെയ്യാൻ സമ്മതിക്കുകയെ ഇല്ല. ഇതേ പരിപാടി ആയിരുന്നു ഉമാ തോമസിന്റെ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് കഴിഞ്ഞു അവരെപ്പറ്റി വല്ല വിവരവും ഉണ്ടോ ? ( കോമാളിത്തരങ്ങൾ പറയാനെങ്കിലും അവർ എന്തെകിലും മിണ്ടുന്നുണ്ടോ ? )

ഇതേ അവസ്ഥ തന്നെ നമുക്ക് അമേരിക്കയിലും കാണാം – ട്രംപ് അല്ലെങ്കിൽ പകരം ജോ ബൈഡൻ എന്ന ഉറങ്ങി ജീവിക്കുന്ന കാർന്നോർ വീണ്ടും 2024 ഡിസംബെരിൽ മത്സരിക്കാൻ വാശിയിൽ ആയ നേതാവിൽ നിന്ന് വേണം തിരഞ്ഞെടുപ്പ്. ജോ ബൈഡൻ മുതൽ രാഹുൽ ഗാന്ധി മുതൽ ചാണ്ടി ഉമ്മൻ വരെയുള്ള കോമാളികൾ ആണ് ലിബറൽ ജനാതിപത്യം നമുക്ക് ആകെയുള്ള ചോയ്‌സ് ആയി തരുന്നത്. ഇത്തരം കോമാളികൾ ആണ് . ചാണ്ടി ഉമ്മൻ ജയിച്ചാൽ ഞാൻ പുതുപ്പള്ളിക്കാരെ കുറ്റം പറയില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...