കൃഷ്ണ പ്രസാദിന്റെ വീട്ടിലെത്തിയ കൈരളി റിപ്പോർട്ടർ

കൃഷ്ണ പ്രസാദ് അറിയപ്പെടുന്ന ബിജെപി പ്രവർത്തകനും, ബിജെപി പ്രാദേശിക നേതാക്കളും ജന പ്രതിനിധികളുമുള്ള കുടുംബത്തിൽപ്പെട്ടയാളും, ബിജെപി നോമിനിയായി സെൻസർ ബോർഡിൽ പോലും അംഗത്വം ലഭിച്ച ആളുമാണ്. പക്ഷേ അദ്ദേഹത്തിന് ഒന്നും കേൾക്കേണ്ട എന്നാണ് പറയുന്നത്

| ശ്രീകാന്ത് പികെ

“അതൊന്നും ഞങ്ങൾക്കറിയേണ്ട കാര്യമില്ല.”
“അതൊന്നും സംസാരിക്കാൻ എനിക്ക് താല്പര്യമില്ല..” നടൻ ജയസൂര്യ തുറന്ന് വിട്ട വിവാദത്തെ തുടർന്ന്, നടനും കർഷകനുമായ കൃഷ്ണ പ്രസാദിന്റെ വീട്ടിലെത്തിയ കൈരളി റിപ്പോർട്ടർ, നെല്ല് സംഭരണത്തെ കുറിച്ചും യൂണിയൻ ഗവണ്മെന്റ് നൽകാനുള്ള 20 രൂപ തരാതിരിക്കുന്നതിനെ കുറിച്ചും, അതിനാൽ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പണം മുടക്കി ബാങ്ക് വായ്പ്പയായി അനുവദിക്കുന്നതിനെ കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത മറുപടിയാണ്.

കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടെ ഏതാണ്ട് മൂന്നര ലക്ഷം കർഷകരാണ് നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുള്ളത്. അതിൽ തന്നെ കഴിഞ്ഞ പത്ത് വർഷത്തെ ആത്മഹത്യാ നിരക്ക് അതിന് മുന്നിലെ പത്ത് വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപകടകരമായ സ്ഥിതിയിലാണ് പോകുന്നത്. 2014-നും 2020 -നും ഇടയിലുള്ള 6 വർഷത്തിനിടയിൽ കർഷക ആത്മഹത്യകൾ ഏറെ ഉയർന്നതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടി കാണിക്കുന്നു.

2014- ൽ 5, 600 കർഷകർ ആത്മഹത്യ ചെയ്തപ്പോൾ , 2020-ൽ 5,500 കർഷകരാണ് ആത്മഹത്യ ചെയ്തത്. 2020-ൽ കർഷകത്തൊഴിലാളികളെ കൂടി ചേർത്താൽ ആത്മഹത്യകളുടെ എണ്ണം 10,600 ആയി ഉയർന്നതായി ഒഫീഷ്യൽ റെക്കോർഡുകൾ മാത്രം പറയുന്നു. യഥാർത്ഥ കണക്കുകൾ ഇതിന്റെ എത്രയോ അധികമായിരിക്കും.

അതായത് ഏതാണ്ട് ഐസ്ലാന്റ് എന്ന രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ അത്രയും കർഷക ജനത രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ഈ രാജ്യത്ത് ജീവനൊടുക്കി. അപ്പോഴും കർഷക ആത്മഹത്യ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

കാർഷിക മേഖലയിലടക്കം ഗവണ്മെന്റ് നൽകി വന്നിരുന്ന എല്ലാ സബ്‌സിഡികളും അവസാനിപ്പിക്കാനുള്ള പരിപാടി യു.പി.എ കാലം മുതൽ തുടങ്ങിയതാണ്. സബ്‌സിഡികളാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗം കുറക്കുന്നതെന്ന് തുറന്ന് പറയുകയും സബ്‌സിഡികൾ പടി പടിയായി നിർത്തലാക്കാനുള്ള പണികൾ തുടങ്ങിയ ആളുമാണ് മൻമോഹൻ സിംഗ്. അതേ കാലത്ത് തന്നെ കോർപ്പറേറ്റ് ടാക്സുകളിൽ കൃത്യമായി ഇളവുകൾ നൽകിയും പോന്നിരുന്നു.

പാചക വാതക വിലയുടെ സബ്‌സിഡി പടി പടിയായി വളരെ തന്ത്ര പൂർവ്വം എടുത്തു കളഞ്ഞ് വില ഇരട്ടിയിലധികമാക്കി, ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രമാണിച്ച് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചപ്പോൾ അത് പോസ്റ്റർ അടിച്ച് ആഘോഷിക്കുന്ന കാലത്താണ് നാമുള്ളത്.

കാർഷിക മേഖലയും പൂർണ്ണമായും സ്വകാര്യ മേഖലക്ക് തീറെഴുതുക എന്നത് ബിജെപി ഗവണ്മെന്റിന്റെ അജണ്ട മാത്രമല്ല, അത്തരം നയങ്ങൾ പല സമയത്തായി അവർ രൂപീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. കോർപ്പറേറ്റുകൾ പറയുന്ന വിള കോർപ്പറേറ്റുകൾ പറയുന്ന വിലക്ക് കർഷകർ കൃഷി ചെയ്യുകയും വിപണിയും അധികാരവും കോർപ്പറേറ്റുകൾക്ക് കൈമാറുകയും ചെയ്യുന്ന ലക്ഷ്യത്തോടെ പല പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നു. ലെയ്സ് എന്ന ഏവർക്കും പ്രീയപ്പെട്ട ഉരുളക്കിഴങ്ങ് ചിപ്സ് ഉണ്ടാക്കുന്ന പെപ്സി കോ എന്ന കമ്പനി മാത്രം ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകരോട് ചെയ്തത് നമ്മുടെ മുന്നിലുണ്ട്.

അതിനിടയിൽ സംഘടിത കർഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ അനേകം കർഷക പോരാട്ടങ്ങൾ ദിനേനെയെന്നോണം രാജ്യത്ത് നടക്കുന്നുണ്ട്. മുംബൈ – നാസിക് ലോങ്ങ്‌ മാർച്ചും, മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ അനവധി ഇടങ്ങളിൽ നടക്കുന്ന കർഷക സമരവുമൊക്കെ നമ്മൾ കണ്ടു. കാർഷിക ഭേദഗതി നിയമവും, പ്രതിഷേധ സമരങ്ങളും , ബിൽ പിൻവലിക്കലും രാജ്യം സാക്ഷ്യം വഹിച്ചു. ഇത്രയും, രാജ്യത്തെ സമീപ കാല സംഭവ വികസങ്ങൾ വെറുതെ കണ്ണോടിച്ചാൽ ഒരാൾക്ക് എളുപ്പം മനസിലാകുന്ന കാര്യങ്ങളാണ്, ഒരു കർഷകന് പ്രത്യേകിച്ചും.

കർഷകർക്ക് ഏറ്റെടുക്കുന്ന നെല്ലിൽ ഒരു കിലോ നെല്ലിന് 20 രൂപ കൊടുക്കേണ്ടത് യൂണിയൻ ഗവണ്മെന്റും, 8 രൂപ കൊടുക്കേണ്ടത് സംസ്ഥാന സർക്കാരുമാണ്. സപ്ലൈ കോ നെല്ല് സംഭരിക്കുന്നത് റേഷൻ ആവശ്യങ്ങൾക്കായി യൂണിയൻ ഗവണ്മെന്റ് സ്ഥാപനമായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടിയാണ്. എന്നാൽ യൂണിയൻ ഗവണ്മെന്റ് ആ ഫണ്ട് വൈകിക്കുകയോ, അല്ലെങ്കിൽ തരാൻ അമാന്തം കാണിക്കുകയോ ചെയ്യുമ്പോൾ കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ സ്വന്തം നിലക്ക് പലിശക്ക് ലോണെടുത്ത് അത് വായ്പ്പയായി അനുവദിച്ച് സഹായിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് ഈ നിലയിൽ കർഷക സൗഹാർദ്ദമായ സമീപനം ഏതേലും ഗവണ്മെന്റ് ചെയ്യുന്നുണ്ടോ എന്നറിയില്ല. വിളകൾക്കുള്ള താങ്ങ് വിലയടക്കം രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന കാർഷിക സബ്‌സിഡികൾ നൽകുന്ന സംസ്ഥാനമാണ് കേരളം.

ഈ വസ്തുത ചോദിച്ചപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞ മറുപടിയാണ് അതൊന്നും എനിക്കറിയണ്ട എന്ന്. മാത്രമല്ല യൂണിയൻ ഗവണ്മന്റിന്റെ കൈയ്യിൽ നിന്ന് സംസ്ഥാന സർക്കാർ പണം വാങ്ങിയെടുക്കണമത്രേ ! യൂണിയൻ ഗവണ്മെന്റ് യൂണിയൻ ടെറിട്ടറികൾ മാത്രം ഭരിക്കാൻ പണം ചെലവിടുന്ന ഒരു സംവിധാനമാണെന്ന പോലെയാണ് സംസാരിക്കുന്നത്, സംസ്ഥാനം നികുതിയായി ആവശ്യത്തിലധികം അങ്ങോട്ട് പിരിച്ച് കൊടുക്കുന്ന പണത്തിന്റെ അർഹതപ്പെട്ടതിലും ഏറെ കുറവ് ലഭിക്കുന്ന വിഹിതം പോലും ലഭിക്കാൻ ഇനി മുഖ്യമന്ത്രി പോയി കാല് പിടിക്കണമായിരിക്കും.

കൃഷ്ണ പ്രസാദ് അറിയപ്പെടുന്ന ബിജെപി പ്രവർത്തകനും, ബിജെപി പ്രാദേശിക നേതാക്കളും ജന പ്രതിനിധികളുമുള്ള കുടുംബത്തിൽപ്പെട്ടയാളും, ബിജെപി നോമിനിയായി സെൻസർ ബോർഡിൽ പോലും അംഗത്വം ലഭിച്ച ആളുമാണ്. പക്ഷേ അദ്ദേഹത്തിന് ഒന്നും കേൾക്കേണ്ട എന്നാണ് പറയുന്നത്, യൂണിയൻ ഗവണ്മെന്റുമായി ബന്ധപ്പെട്ട ഒരു ചോദ്യവും അദ്ദേഹത്തിന് കേൾക്കാനോ മറുപടി പറയനോ താല്പര്യമില്ല.

പക്ഷേ എല്ലാ മാദ്ധ്യമങ്ങൾക്കും അദ്ദേഹം ഇടക്ക് സിനിമയിലും സീരിയലിലും മുഖം കാണിക്കുന്ന പാവപ്പെട്ട കർഷകൻ മാത്രമാണ്. കൈരളി മാത്രം ചോദിച്ച ഈ ചോദ്യം അദ്ദേഹത്തോട് ചോദിക്കേണ്ടിയിരുന്നത് ഇവിടുത്തെ സോ കോൾഡ് മുഖ്യ ധാരകളായിരുന്നു. പക്ഷേ ബിജെപി ഗവണ്മെന്റ് നടത്തിയ കൃഷിയുടെ വിളകളായ അവർക്ക് ബിജെപിയുടെ കർഷക സ്നേഹത്തെ കുറിച്ച് മോശം പറയാൻ പറ്റില്ലല്ലോ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...