‘ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആക്ഷേപിച്ചു’; രഞ്ജിത്തിനെതിരെ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പ്രതിഷേധിക്കാൻ സാമൂഹിക മുന്നേറ്റ മുന്നണി

ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ഫോൺ സംഭാഷണം മുമ്പ് വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു

- Advertisement -
- Advertisement -

കേരള നവോത്ഥാന ചരിത്രത്തിലെ വീരേതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ രഞ്ജിത്തിനെതിരെ കേരള ചലച്ചിത്ര അവാർ‌ഡ് ചടങ്ങിൽ പ്രതിഷേധിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് ആവശ്യപ്പെട്ടതായി സംവിധായകൻ വിനയൻ മുമ്പ് ആരോപിച്ചിരുന്നു. കേരള നവോത്ഥാനത്തിന്റെ തുടക്കം ആറാട്ടുപുഴ വേലായുധപ്പണിക്കരിൽ നിന്നാണ് തുടങ്ങുന്നതെന്നും ആ ഇതിഹാസ നായകനെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ ചവർ എന്ന് ആക്ഷേപിച്ചതെന്നും അത് സാംസ്ക്കാരിക കേരളത്തിന് നിരക്കാത്തതും മാപ്പ് അർഹിക്കാത്തതുമായ പ്രവർത്തിയുമായതിനാൽ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് സാംസ്ക്കാരിക കേരളത്തിന് നാണക്കേടാണെന്നും പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കിൽ തുടർ സമര പരിപാടികൾ ഉണ്ടായിരിക്കുമെന്നും സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ പി അനിൽ ദേവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്തംബര്‍ 14 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യുന്നത്. ചടങ്ങ് നടക്കുന്ന തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് രഞ്ജിത്തിനെതിരെ തങ്ങള്‍ തല്‍സമയം പ്രതിഷേധിക്കുമെന്നാണ് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ കൊച്ചിയില്‍ മാധ്യമ പ്രവർത്തകരെ അറിയിച്ചത്. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പ്രസംഗിക്കും എന്നും സാമൂഹിക മുന്നേറ്റ മുന്നണി അറിയിച്ചു.

ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ഫോൺ സംഭാഷണം മുമ്പ് വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. എന്നാല്‍ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ് രഞ്ജിത്തെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...