ന്യൂസ് ക്ലിക്കിനെതിരേ നടക്കുന്നത് വെറുതേ കുറേ റെയ്ഡുകൾ എന്ന് കരുതേണ്ട

2021-ൽ പ്രബിർ പൂർ കായസ്ഥയുടെ വീട്ടിൽ നടന്നത് 113 മണിക്കൂർ നീണ്ട റെയ്ഡായിരുന്നു. അതിന് ശേഷവും ഒന്നും സ്ഥാപിക്കാനാവാതെ വന്നിടത്താണ് ഇപ്പോഴും റെയ്ഡുകൾ തുടരുന്നത്. തീർന്നില്ല അദാനി ഗ്രൂപ്പ് ന്യൂസ് ക്ലിക്കിനെതിരേ നൽകിയത് 100 കോടിയുടെ മാനനഷ്ട കേസാണ്.

| പ്രമീള ഗോവിന്ദ്

2024 തിരഞ്ഞെടുപ്പിന് മുമ്പ് സംഘപരിവാർ വിരുദ്ധ ശബ്ദങ്ങളെ എന്ത് വില കൊടുത്തും അടിച്ചമർത്തുക എന്നതാണ് സംഘപരിവാർ അജണ്ട. ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ പ്രബീർ പുർകായസ്ഥ അടിയന്തരാവസ്ഥ കാലത്ത് ജെ എൻ യുവിൽ വിദ്യാർത്ഥിയായിരിക്കെ ഒരു വർഷത്തോളം തടവിലായിരുന്നു. 75 വയസ്സുണ്ട് പ്രബിറിന്.

മോദി സർക്കാർ അധികാരമേറ്റ ശേഷം നിരന്തരമുള്ള ഇ ഡി റെയ്ഡുകളും വേട്ടയാടലുകളും അതിജീവിച്ചാണ് ന്യൂസ് ക്ലിക്കിന്റെ പ്രവർത്തനം. 2021-ൽ പ്രബിർ പൂർ കായസ്ഥയുടെ വീട്ടിൽ നടന്നത് 113 മണിക്കൂർ നീണ്ട റെയ്ഡായിരുന്നു. അതിന് ശേഷവും ഒന്നും സ്ഥാപിക്കാനാവാതെ വന്നിടത്താണ് ഇപ്പോഴും റെയ്ഡുകൾ തുടരുന്നത്. തീർന്നില്ല അദാനി ഗ്രൂപ്പ് ന്യൂസ് ക്ലിക്കിനെതിരേ നൽകിയത് 100 കോടിയുടെ മാനനഷ്ട കേസാണ്.

വെറുതേ കുറേ റെയ്ഡുകൾ എന്ന് കരുതണ്ട. ഭീമകൊറേഗാവ് നമുക്ക് മറക്കാറായിട്ടില്ല. എന്തെങ്കിലും ഒക്കെ ആരോപിച്ച് കൂട്ടി ഒടുവിൽ ഇരുമ്പറക്കുള്ളിലേക്ക് എന്നതാണ് ലക്ഷ്യം. സംഘപരിവാർ വിരുദ്ധ നിലപാടുകൾ ഉയർത്തുന്ന മാദ്ധ്യമങ്ങളും ആക്ടിവിസ്റ്റുറ്റുകളും ഇനി ശബ്ദമുയർത്തരുത് എന്നത് എങ്കിലും ആവും ലക്ഷ്യം.

കർഷക സമരം മുതൽ വിവിധ വിഷയങ്ങളിൽ ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ തുറന്ന് സംസാരിക്കുകയും നിരന്തരം വാർത്തകൾ നൽകുകയും ചെയ്ത മാദ്ധ്യമമാണ് ന്യൂസ് ക്ലിക്ക്. ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെയും All India People’s Science Network ന്റെയും മുൻ നിര പ്രവർത്തകനാണ് പ്രബീർ പുർകായസ്ഥ.

ഇന്ന് റെയ്ഡ് നേരിട്ട മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത ദി വയറിലും ഇകോണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലിയിലും അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുളള ബന്ധത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചും എഴുതിയതിന് അറസ്റ്റ് ഭീഷണി നേരിട്ടിരുന്നു. അന്ന് അദാനിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുക്കുത്തി ഇകോണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി ലേഖനം പിൻവലിച്ചപ്പോൾ പരഞ്ജോയ് എഡിറ്റർ സ്ഥാനം രാജിവെച്ചു.

അദാനിയുടെ വക ആറ് മാനനഷ്ടകേസുകളാണ് പരഞ്ജോയ് നേരിട്ടുന്നത്. അപ്പോൾ ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി എന്നാണ് നമ്മൾ ഒന്ന് പ്രതികരിക്കുക..? കുറഞ്ഞത് പ്രതികരിക്കാൻ ആലോചിക്കുക എങ്കിലും വേണ്ടേ?

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്....

Keep exploring...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ...

ഇന്ദ്രപ്രസ്ഥത്തിലെ ആഡംബരത്തിന്റെ നിഴലുകൾ; ‘ആരും ജെസിക്കയെ കൊന്നിട്ടില്ല’

ദില്ലിയിലെ മെഹറോളിയിലുള്ള കുത്തബ് മിനാറിന് അരികിൽ കൊട്ടാരസദൃശ്യമായ ഒരു മാളികയുണ്ട്. 1999-ൽ പ്രശസ്ത സോഷ്യലൈറ്റായ ബീനാ രമാനി അവിടെ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ ബിജെപി അധ്യക്ഷന്മാര്‍; ഡല്‍ഹിയില്‍ ഹര്‍ഷ് മല്‍ഹോത്ര

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതൃത്വത്തില്‍ അഴിച്ചു പണിയുമായി ബിജെപി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് നേതൃത്വ മാറ്റം. കേന്ദ്രമന്ത്രി...

ആദായ നികുതി വകുപ്പ് കണ്ടെത്തിയ സിഎംആര്‍എല്ലിൻ്റെ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍

ആദായ നികുതി വകുപ്പ് കണ്ടെത്തിയ സിഎംആര്‍എല്ലിൻ്റെ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍ വന്നതിന് പിന്നാലെ ആശങ്കയോടെ നേതാക്കള്‍. ഇഡി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്‌തുക്കൾ മോഷണം പോയതിൽ ദുരൂഹത തുടരുന്നു. പൊലീസ് റിപ്പോർട്ടിന് പിന്നാലെ നാളെ...

വൈഭവ് സൂര്യവംശി; ടി20 ക്രിക്കറ്റിലെ ഡോൺ ബ്രാൻഡ്‌മാൻ

2026 മെയ് 27 ബുധനാഴ്‌ച മുള്ളൻപൂരിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരായ ഐപിഎൽ 2026 എലിമിനേറ്ററിൽ വൈഭവ് സൂര്യവംശി ബാറ്റ്...

പാകിസ്ഥാനിൽ രക്തച്ചൊരിച്ചിൽ; ബലൂചിസ്ഥാനിൽ അഞ്ചുപേർ കൊല്ലപ്പെട്ടു, കറാച്ചിയിൽ ഒരു നവദമ്പതിയും കൊല്ലപ്പെട്ടു

പാകിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ രണ്ട് പ്രധാന അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ ഏഴ് പേരുടെ ജീവൻ അപഹരിച്ചു....

യുഎസിനെതിരെ തിരിച്ചടിച്ച് ഇറാൻ; കുവൈത്തിലെ യുഎസ് ബേസിൽ ബോംബാക്രമണം

യുഎസ് സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നേരിട്ട് പ്രതികാര നടപടി ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സ്ഥിതി അങ്ങേയറ്റം പിരിമുറുക്കത്തിൽ...