...
Home Health ഒമിക്രോണ്‍ ബാധിച്ച് ബ്രിട്ടനിൽ ആദ്യ മരണം സ്ഥിരീകരിച്ചു

ഒമിക്രോണ്‍ ബാധിച്ച് ബ്രിട്ടനിൽ ആദ്യ മരണം സ്ഥിരീകരിച്ചു

നേരത്തെ തന്നെയുള്ള കൊറോണ വൈറസിന്റെ നേരിയ പതിപ്പാണെങ്കിലും രോഗം കൂടുതല്‍ ജനസംഖ്യയിലേക്ക് പകരുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

235

ബ്രിട്ടനിൽ ഒമിക്രോണ്‍ ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചു. നിലവിൽ ധാരാളം ആളുകളെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ഒരു മരണം ഒമിക്രോണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ലണ്ടനിലെ പാഡിങ്ടണില്‍ ഇന്ന് ഒരു വാക്‌സിനേഷന്‍ ക്ലിനിക്ക് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നേരത്തെ തന്നെയുള്ള കൊറോണ വൈറസിന്റെ നേരിയ പതിപ്പാണെങ്കിലും രോഗം കൂടുതല്‍ ജനസംഖ്യയിലേക്ക് പകരുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങൾ എല്ലാവരും എല്ലാവരും ബൂസ്റ്റര്‍ വാക്‌സീന്‍ സ്വീകരിക്കുകയാണ് ഒമിക്രോണിനെ നേരിടാനുള്ള ഏറ്റവും നല്ല വഴിയെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.