നിർജീവ ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ

ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ പല തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കും മറ്റും ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.

ഒരു ജിമെയിൽ അക്കൗണ്ട് ഉണ്ടാക്കിയിട്ട് അത് ഉപയോഗിക്കാതെ ഇരിക്കുന്നവരാണെങ്കിൽ ഇനി ഒന്ന് സൂക്ഷിച്ചോളൂ. കുറേ കാലമായി ഉപയോഗിക്കാത്ത ജി-മെയിൽ അക്കൗണ്ടുകൾ അടുത്ത മാസത്തോടെ ഗൂഗിൾ ഡിലീറ്റ് ചെയ്യാനൊരുങ്ങുന്നു. ഏതാണ്ട് രണ്ടുവർഷമായി നിഷ്ക്രിയമായി തുടരുന്ന ജി മെയിലുകളാണ് ഡിസംബർ മാസത്തോടെ ഗൂഗിൾ നിർജീവമാക്കാൻ പോകുന്നത്. ദശലക്ഷ കണക്കിന് അക്കൗണ്ടുകളാണ് ഇങ്ങനെ ഉപയോഗിക്കാതെ കിടക്കുന്നത് എന്നാണ് വിവരം. രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും ഉപയോഗിക്കാതെ വെച്ചിരിക്കുന്ന ജിമെയിൽ അക്കൗണ്ടുകൾക്കാണ് പണി കിട്ടുക.

ഇതുവഴി ജി​-മെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ കണ്ടെന്റുകൾ എല്ലാം നഷ്ടപ്പെടും. നിർജീവ അക്കൗണ്ടുകൾ സജീവ അക്കൗണ്ടുകളേക്കാൾ അപകടകരമാണെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ പല തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കും മറ്റും ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ നടപടി സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയു​ടെ അക്കൗണ്ടുകളെ ബാധിക്കില്ല.

നിശ്ചിത ഇടവേളകളിൽ ജിമെയിൽ അക്കൗണ്ട് ഉപയോഗിക്കുക എന്നതാണ് ഇത് സജീവമായി നിലനിർത്താനുള്ള മാർഗം. രണ്ട് വർഷത്തിൽ ഒരിക്കൽ എങ്കിലും അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യണം എന്നാണ് ഗൂഗിൾ കമ്പനി നൽകുന്ന നിർദ്ദേശം. ഈ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന യൂട്യൂബ്, പ്ലേ സ്റ്റോർ എന്നിവ ഉപയോഗിക്കുന്നതും അക്കൗണ്ട് സജീവമായി നിലനിർത്താൻ സഹായിക്കും. നിശ്ചിത ഇടവേളകളിൽ ജിമെയിൽ ഉൾപ്പടെയുള്ളവയുടെ പാസ്സ്‌വേർഡുകൾ മാറ്റുന്നത് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് പ്രതിരോധിക്കാനും സഹായിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....