13 March 2026

ലോകത്തെ ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ആരോണിന്‍റെ മുഖം, മൂക്ക്, വായ, ഇടതു കണ്ണ് എന്നിവ നഷ്ടമായത്.

ലോകത്തെ ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം. ഇക്കഴിഞ്ഞ മേയിലാണ് 21 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആരോൺ എന്ന യുവാവിന്റെ മുഖത്ത് ഇടതു കണ്ണ് വച്ചുപിടിപ്പിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിയായ ആരോണ്‍ ജെയിംസാണ് ലോകത്ത് കണ്ണ് മാറ്റി വെച്ച് ജീവിക്കുന്ന ആദ്യ മനുഷ്യൻ.

ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ആരോണിന്‍റെ മുഖം, മൂക്ക്, വായ, ഇടതു കണ്ണ് എന്നിവ നഷ്ടമായത്. ഒരു കയ്യും മുറിച്ച് നീക്കേണ്ടി വന്നിരുന്നു.150 ഡോക്ടർമാരുടെ ശ്രമത്തിന്റെ ഫലമായാണ് ആരോണിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

മാസങ്ങൾക്കിപ്പുറം ആരോണിന്റെ കണ്ണ് ആരോഗ്യകരമായി പ്രവർത്തിക്കുനുണ്ടെന്നും ശസ്ത്രക്രിയ വിജയകരമെന്നും ഡോക്ടർമാർ അറിയിച്ചു. ശാസ്ത്രക്രിയ ചെയ്ത കണ്ണ് നിലവില്‍ തലച്ചോറിലേക്ക് വിവരങ്ങളൊന്നും കൈമാറുന്ന സ്ഥിതിയിലല്ല. 30കാരന്‍റെ കണ്ണും ത്വക്കുമാണ് ആരോണിന്‍റെ മുഖത്ത് വച്ച് പിടിപ്പിച്ചത്. മുന്‍ സൈനികനായിരുന്ന ആരോണിന്‍റെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വലിയ ഊര്‍ജം പകരുന്നതാണ് ഈ വിജയമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Share

More Stories

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

ബ്രിട്ടനിൽ അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും; ജനജീവിതം ദുസ്സഹമായി

0
ബ്രിട്ടന്റെ വടക്കൻ മേഖലകളിൽ അതിശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ മെറ്റ് ഓഫീസ് ജാഗ്രതാ നിർദ്ദേശം നൽകി. വടക്കുനിന്നും തെക്കോട്ട് നീങ്ങുന്ന തണുത്ത വായുപ്രവാഹത്തോടൊപ്പം കനത്ത മഴയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊടുങ്കാറ്റിനെ തുടർന്ന് പലയിടങ്ങളിലും...

വിമതഭീഷണിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സിപിഎമ്മിനെ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ?

0
വിമതഭീഷണിയിൽ സംസ്ഥാനത്തെ ചുവപ്പുകോട്ടകളിൽ വിള്ളൽ വീഴുമെന്ന ആശങ്കയിൽ സിപിഎം. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിമത ഭീഷണിയും കാരണം നാലു ജില്ലകളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പാളിച്ച നേരിടുകയാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ജി സുധാകരനെയും...

Featured

More News