24 November 2024

അല്‍ഷിമേഴ്സിനെയും ഡിമെന്‍ഷ്യയേയും മറികടക്കാം; നിർദേശങ്ങളുമായി ഗവേഷകർ

വൃക്കകളിലും തലച്ചോറിലും മാത്രം കണ്ടുവരുന്ന കിബ്ര എന്ന പ്രോട്ടീനിനെ അടിസ്ഥാനമാക്കിയാണ് പഠനം. മനുഷ്യന്റെ തലച്ചോറില്‍ ഇത് പ്രധാനമായും സിനാപ്സസിലാണ് കാണുന്നത്.

ഓർമകള്‍ നഷ്ടപ്പെടുന്ന അല്‍ഷിമേഴ്സ് രോഗത്തെ അതിജീവിക്കുന്നതിനായി പല ചികിത്സകളും ഇപ്പോള്‍ നിലവിലുണ്ട്. അല്‍ഷിമേഴ്സും അനുബന്ധ ഡിമെന്‍ഷ്യയും മറികടക്കുന്നതിനായി ചില പുതിയ നിർദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ഓണ്‍ ഏജിങ്.

രോഗാവസ്ഥയില്‍ തലച്ചോറില്‍ അടിയുന്ന ടോക്സിക്ക് പ്രോട്ടീനുകളെ എങ്ങനെ കുറയ്ക്കാനാകും എന്നത് കേന്ദ്രീകരിച്ചാണ് പുതിയ പഠനങ്ങളെല്ലാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായൊരു സമീപനമാണ് ഗവേഷണ സംഘം നിർദേശിക്കുന്നത്. തലച്ചോറിലെ ടോക്സിക്ക് പ്രോട്ടീനുകളെ കുറയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം, അല്‍ഷിമേഴ്സ് രോഗം മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കമാണ് നടത്തേണ്ടതെന്ന് പഠനം പറയുന്നത്.

വൃക്കകളിലും തലച്ചോറിലും മാത്രം കണ്ടുവരുന്ന കിബ്ര എന്ന പ്രോട്ടീനിനെ അടിസ്ഥാനമാക്കിയാണ് പഠനം. മനുഷ്യന്റെ തലച്ചോറില്‍ ഇത് പ്രധാനമായും സിനാപ്സസിലാണ് കാണുന്നത്. ഓർമകള്‍ രൂപപ്പെടുത്തുന്നതിനായി സിനാപ്സസുകള്‍ക്ക് കിബ്ര ആവശ്യമാണെന്ന് നേരത്തെയുള്ള ഗവേഷണങ്ങള്‍ പറയുന്നു. അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറുകളില്‍ കിബ്ര പ്രോട്ടീനുകളുടെ അഭാവം ഉണ്ടെന്ന് ട്രേസി നേതൃത്വം നല്‍കുന്ന ടീം കണ്ടെത്തിയിട്ടുണ്ട്.

സിനാപ്സിലെ സിഗ്നലിങ്ങിനെ കിബ്രയുടെ അഭാവം എങ്ങനെ കാരണമാകുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ അല്‍ഷിമേഴ്സ് രോഗത്തെ തുടർന്ന് ബാധിക്കപ്പെടുന്ന സിനാപ്സിനെ ചികിത്സിക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകരുടെ പ്രതീക്ഷ. മനുഷ്യന്റെ സെറിബ്രൊസ്പൈനല്‍ ദ്രാവകത്തിലെ കിബ്രയുടെ അളവ് കണക്കാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഡിമെന്‍ഷ്യയുടെ തീവ്രതയ്ക്ക് അനുസൃതമായി ക്രിബ്രയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

കിബ്ര എത്തരത്തിലാണ് സിനാപ്സസിനെ ബാധിക്കുന്നതെന്ന് കണ്ടെത്തുന്നതിനായി പ്രോട്ടീനിന്റെ ചെറിയ പ്രവർത്തന പതിപ്പ് തന്നെ ഗവേഷകർ സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷണത്തില്‍ മറവിവൈകല്യങ്ങളെ മാറ്റാന്‍ ഇത്തരം പ്രോട്ടീനുകള്‍ക്ക് സാധിക്കുമെന്നും കണ്ടെത്തി. അല്‍ഷിമേഴ്സ് ബാധിച്ച ശേഷം ടോക്സിക്ക് പ്രോട്ടീന്‍ നിലവിലുണ്ടെങ്കിലും ഓർമ്മ മെച്ചപ്പെടുത്തുന്നതിനായി കിബ്ര ഉപയോഗിച്ചുള്ള ചികിത്സ സാധ്യമാണെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.

Share

More Stories

2000 വര്‍ഷം മുൻപ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗ്; ഉള്ളിൽ മനുഷ്യരക്തവും മുലപ്പാലും കഫവും അടങ്ങിയ രഹസ്യദ്രാവകം

0
2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍...

മഞ്ഞുകാലം വരവായി ഒപ്പം ചര്‍മ്മ രോഗങ്ങളും

0
നവംബര്‍ അവസാനമായതോടെ മഞ്ഞുകാലം എത്തിയിരിക്കുന്നു. അതോടെ ചര്‍മ്മരോഗങ്ങളും പെട്ടന്നുതന്നെ ഉടലെടുക്കും. ചര്‍മ്മ രോഗങ്ങളെ അകറ്റി നിര്‍ത്താനും സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ഈ കാലാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മരോഗങ്ങള്‍ കൂടാന്‍...

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

0
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ്...

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ

0
ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തേക്ക്...

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

Featured

More News