2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടിരൂപ വകയിരുത്തി. ലോകബാങ്ക് വായ്പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കേരളത്തിലെ ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
170 രൂപയായിരുന്ന റബറിന്റെ താങ്ങുവില 10 രൂപ വര്‍ധിപ്പിച്ച് 180 രൂപയാക്കി. കാര്‍ഷിക മേഖലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2,36,344 തൊഴില്‍ അവസരങ്ങൾ സൃഷ്ടിച്ചതായും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. നാളികേര വികസനത്തിന് 65 കോടി രൂപ മാറ്റിവെച്ചെങ്കിലും താങ്ങുവില വര്‍ധിപ്പിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ നാളികേരത്തിന്റെ താങ്ങുവില 34 രൂപയാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
വിളപരിപാല മേഖലയ്ക്കായി 535.9 കോടി
നെല്ലുദ്പാദന പദ്ധതികള്‍ക്കായി 93.6 കോടി
വിഷരഹിത പച്ചക്കറിക്കായി 78.45 കോടി
നാളീകേര വികസന പദ്ധതിക്കായി 65 കോടി
സുഗന്ധ വ്യഞ്ജന കൃഷികള്‍ക്കായി 4.6 കോടി
ഫലവര്‍ഗ കൃഷികളുടെ വിസ്തൃതി വിപുലീകരിക്കുന്നതിന് 18.92 കോടി
വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി
വിള ആരോഗ്യപരിപാലന പരിപാടിക്ക് 13 കോടി
ഫാം യന്ത്രവത്കരണത്തിന് 16.95 കോടി
കുട്ടനാട്ടിലെ പെട്ടിയും പറയും സമ്പ്രദായത്തിന് പകരമുള്ള സംവിധാനത്തിന് 36 കോടി
കൃഷി ഉന്നതി യോജനയ്ക്ക് 77 കോടി
വിളവെടുപ്പിന് ശേഷമുള്ള മൂല്യവര്‍ധന പരിപാടികള്‍ക്കായി 8 കോടി
കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പ് വരുത്തുന്നതിന് 43.9 കോടി
കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി
മണ്ണ്-ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി
ക്ഷീര വികസനത്തിനായി 180.25 കോടി
മത്സ്യബന്ധമേഖലയ്ക്ക് 227.12 കോടി രൂപയും നീക്കിവെക്കുന്നതായി ധനമന്ത്രി അറിയിച്ചു.



