...
Home Business ഹരം പിടിപ്പിക്കാൻ വീണ്ടും ആർ എക്സ് 100; ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുന്നു

ഹരം പിടിപ്പിക്കാൻ വീണ്ടും ആർ എക്സ് 100; ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുന്നു

20.1 ബിഎച്ച്പി പവറും 19.93 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 225.9 സിസി എഞ്ചിനോടെയായിരിക്കും ആർ എക്സ് 100 വിപണിയില്‍ വമ്പന്മാരുമായി ഏറ്റുമുട്ടാനെത്തുക.

249

കാതടിപ്പിക്കുന്ന ശബ്ദം കേൾപ്പിക്കുന്ന ചില ബൈക്കുകളോട് ചിലർക്ക് കടുത്ത എതിർപ്പാണ്. എന്നാൽ ഏതുപ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ബൈക്ക്, അത് ആർ എക്സ് 100 ആണ്. വാഹന വിപണിയില്‍ ഏറ്റവും ഐക്കോണിക്കായ ബൈക്കുകളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാകും യമഹ ആർ എക്സ് 100.
1996 മാർച്ചില്‍ കമ്പനി നിർമാണം അവസാനിപ്പിച്ചെങ്കിലും ആർ എക്സ് 100ന് ഇന്നും ആവശ്യക്കാർ ഏറെയാണ്.

ഇരുചക്രവാഹന പ്രേമികള്‍ക്ക് ആവേശം പകരാന്‍ ആർ എക്സ് 100 വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദേശീയ മാധ്യമമായ ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്ലാസിക്ക് ലുക്ക് നിലനിർത്തിയും വിപണിയുടെ പുതിയ താത്പര്യങ്ങള്‍ക്ക് അനുസൃതവുമായിട്ടായിരിക്കും മോഡലെത്തുക എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

20.1 ബിഎച്ച്പി പവറും 19.93 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 225.9 സിസി എഞ്ചിനോടെയായിരിക്കും ആർ എക്സ് 100 വിപണിയില്‍ വമ്പന്മാരുമായി ഏറ്റുമുട്ടാനെത്തുക. ബൈക്കിന്റെ വില സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും 1.25 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

ലഘുഭാരം കൊണ്ടുമാത്രമല്ല ആർ എക്സ് 100ന് വാഹനപ്രേമികള്‍ക്കിടയില്‍ സ്വീകാര്യത കൂടുതല്‍. ശബ്ദവും പവറുമെല്ലാം ആകർഷക ഘടകങ്ങളാണ്. ഫോർ സ്ട്രോക്ക് മോഡലില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെങ്കില്‍ കുറഞ്ഞത് 200 സിസി എഞ്ചിന്‍ ആവശ്യമാണ്. ആർ എക്സ് 100 അതിന്റെ യഥാർഥ 100 സിസി സെഗ്മെന്റിന് പുറത്തേക്ക് എത്തുന്നു എന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. 98.2 സിസി ടു സ്ട്രോക്ക് എഞ്ചിനിലായിരുന്നു ആർ എക്സ് 100.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.