9 March 2026

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നത്‌ രാജ്യത്തിന്റെ പൂജാരിയെ പോലെ: കോടിയേരി ബാലകൃഷ്ണൻ

മുസ്ലിങ്ങളും ക്രൈസ്‌തവരും കമ്യൂണിസ്‌റ്റുകാരുമില്ലാത്ത ഇന്ത്യയെന്ന ലക്ഷ്യത്തിനുവേണ്ടി ആർഎസ്‌എസ്‌ കേന്ദ്രഭരണത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

രാജ്യത്തിന്റെ പൂജാരിയെപോലെയാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്യാസിയുടെ വേഷം ധരിച്ചാണ്‌ പ്രധാനമന്ത്രി പരിപാടികളിൽ പങ്കെടുക്കുന്നതെന്നും മുസ്ലിങ്ങളും ക്രൈസ്‌തവരും കമ്യൂണിസ്‌റ്റുകാരുമില്ലാത്ത ഇന്ത്യയെന്ന ലക്ഷ്യത്തിനുവേണ്ടി ആർഎസ്‌എസ്‌ കേന്ദ്രഭരണത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം കേരളയുടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇന്ത്യയിൽ ഹിന്ദുക്കളുടെ രണ്ടു പാർടി എന്ന മോഹൻ ഭാഗവതിന്റെ ലക്ഷ്യം നടപ്പാക്കാനാണ്‌ രാഹുൽഗാന്ധി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ജയ്‌പൂരിൽ സോണിയഗാന്ധിയെ ഇരുത്തിയാണ്‌ ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കൾ ഭരിക്കണമെന്നും രാഹുൽ പറഞ്ഞത്‌. ക്രിസ്‌തുമസ്‌ ദിനത്തിൽ 12 സംസ്ഥാനങ്ങളിലാണ്‌ ക്രിസ്‌ത്യൻ പള്ളികൾ അക്രമിക്കപ്പെട്ടതെന്നും കോടിയേരി ഓർമ്മപ്പെടുത്തി.

Share

More Stories

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

Featured

More News