...
Home News National ആളുകൾ ശുചി മുറിക്കായി പോകുന്നത് മാളുകളിലേക്ക്’; ബെംഗളൂരു നഗരത്തിൽ ജലദൗര്‍ലഭ്യം രൂക്ഷമാകുമ്പോൾ

ആളുകൾ ശുചി മുറിക്കായി പോകുന്നത് മാളുകളിലേക്ക്’; ബെംഗളൂരു നഗരത്തിൽ ജലദൗര്‍ലഭ്യം രൂക്ഷമാകുമ്പോൾ

ആളുകൾക്ക് ആവശ്യമായ വെള്ളം ഇല്ലാത്തതിനാൽ പാചകം നിർത്തി റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

258

വേനൽ ശക്തമായതോടെ കര്ണാടകയിലെ ബെംഗളൂരു നഗരത്തില്‍ ജലദൗര്‍ലഭ്യം രൂക്ഷമാകുന്നു എന്ന് റിപ്പോർട്ട്.
അത്യാവശ്യ കര്യങ്ങൾക്ക് പോലും വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഴ എത്താൻ വൈകുന്നതോടെ ആണ് പ്രതിസന്ധി രൂക്ഷമായത്. നഗരത്തിലെ ഭൂരിഭാഗം കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചുകഴിഞ്ഞു. ആളുകൾക്ക് ആവശ്യമായ വെള്ളം ഇല്ലാത്തതിനാൽ പാചകം നിർത്തി റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വലിയ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും ഇപ്പോൾ വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുകയാണ്. അതേസമയം കൂടുതലായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിൾ കപ്പുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നത്. ഇതിനെല്ലാം പുറമെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ചില സ്ഥാപനങ്ങൾ കൊവിഡ് കാലത്തിന് സമാനമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയതായും റിപ്പോർട്ടുകൾ ഉണ്ട്.

പ്രധാനമായും കാവേരി നദി, ഭൂഗർഭജലം എന്നീ രണ്ട് സ്രോതസ്സുകളിൽ നിന്നാണ് ബെംഗളൂരുവിന് വെള്ളം ലഭിക്കുന്നത്. പക്ഷെ ഇക്കുറി കടുത്ത വരള്‍ച്ച കാരണം ജലദൗര്‍ലഭ്യം രൂക്ഷമായിരിക്കുകയാണ്. നഗരത്തിന് പ്രതിദിനം 2,600-2,800 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമെങ്കിലും പകുതി പോലും നിലവിൽ ലഭിക്കുന്നില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.