...
Home News Kerala ആ ഗോപി അല്ല ഈ ഗോപി; സുരേഷ് ഗോപിക്ക് ആളുമാറിയ കലാമണ്ഡലം ഗോപി

ആ ഗോപി അല്ല ഈ ഗോപി; സുരേഷ് ഗോപിക്ക് ആളുമാറിയ കലാമണ്ഡലം ഗോപി

വാർത്ത അറിഞ്ഞ പ്രമുഖ നേതാക്കൾ അടുത്ത ചോദ്യം ഉയർത്തി. ആശാന് പത്മഭൂഷൻ വേണ്ടേ എന്നായിരുന്നു ഇത്തവണ ചോദ്യം. അതിനും ഉണ്ടായിരുന്നു ആശാന് മറുപടി.

487

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാളുകൾക്ക് മുൻപേ പ്രചരണം തുടങ്ങി സോഷ്യൽ മീഡിയയിലും പത്രങ്ങളിലും ഒക്കെ നിറഞ്ഞു നിന്ന സ്ഥാനാർഥി ആണ് തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. പരമാവധി ആളുകളെ നേരിൽ കണ്ടു വോട്ട് ചോദിക്കാനും എത്താൻ പറ്റുന്ന ഇടങ്ങളിൽ ഒക്കെ എത്താനും വാരി കോരി വാഗ്ദാനങ്ങൾ നല്കാനും സുരേഷ് ഗോപി മുന്നിൽ ഉണ്ട്.

എന്നാൽ ഇത്തവണ സുരേഷ് ഗോപിക്ക് ഒരൽപ്പം ഒന്ന് പാളിപ്പോയി. കഥകളി ആചാര്യനും കേരളത്തിലെ പ്രമുഖ കലാകാരനും ആയ കലാമണ്ഡലം ഗോപിയാശാനേ വിളിച്ച് അനുഗ്രഹം വേണമെന്നും ഞാൻ സുരേഷ് ഗോപി വീട്ടിലേക്ക് വരുന്നുണ്ട് എന്നും ഒരു അറിയിപ്പ് നൽകി. പക്ഷെ കേട്ട സുരേഷ് ഗോപിയെ ഞെട്ടിച്ച പ്രതികരണം ആണ് ഗോപിയാശാൻ നടത്തിയത്. ഇങ്ങോട്ട് ആരും വരണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാർത്ത അറിഞ്ഞ പ്രമുഖ നേതാക്കൾ അടുത്ത ചോദ്യം ഉയർത്തി. ആശാന് പത്മഭൂഷൻ വേണ്ടേ എന്നായിരുന്നു ഇത്തവണ ചോദ്യം. അതിനും ഉണ്ടായിരുന്നു ആശാന് മറുപടി. ഇങ്ങനെ ആണെങ്കിൽ എനിക്ക് അത് വേണ്ട എന്ന് തിരിച്ചൊരു മറുപടിയും ആശാന്റെ വക. എന്തായാലും വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പുരസ്‌കാരങ്ങൾക്ക് വേണ്ടി നിലപാടുകൾ മാറ്റാത്ത ഗോപിയാശാന് ആശംസകളുമായി സോഷ്യൽ മീഡിയ രംഗത്ത് എത്തി.

വിഷയത്തിൽ വിശദമായ പോസ്റ്റ്‌ അദ്ദേഹത്തിന്റെ മകൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് വിവാദമായതോടെ സി അദ്ദേഹം പോസ്റ്റ് പിൻവലിച്ചിരുന്നു . സുരേഷ് ഗോപി – കലാമണ്ഡലം ഗോപി ആശാൻ വിഷയം എന്തായാലും ഏറ്റെടുത്ത് ആഘോഷം ആക്കുന്നുണ്ട് മറ്റു മുന്നണികൾ. സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദൻ മാസ്റ്റർ, വിഷയത്തോട് പ്രതികരിക്കവേ സുരേഷ് ഗോപി തന്റെ ഉപചാപകരെ ഉപയോഗിച്ച് പ്രവേശിക്കാൻ സാധിക്കാത്ത ഇടത്ത് പ്രവേശിക്കാൻ ശ്രമിച്ചു. ബിജെപി ഒരു മണ്ഡലത്തിലും ശക്തിയല്ല, ഒരു മണ്ഡലത്തിലും ജയിക്കുകയുമില്ലെന്ന് പറയുകയുണ്ടായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.