...
Home News National കാർത്തി ചിദംബരം 50 ലക്ഷം കോഴ വാങ്ങിയെന്ന് ഇ.ഡി

കാർത്തി ചിദംബരം 50 ലക്ഷം കോഴ വാങ്ങിയെന്ന് ഇ.ഡി

കേ​സി​ൽ കാ​ർ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി ഏ​പ്രി​ൽ 15ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​നും ഉ​ത്ത​ര​വി​ട്ടു.

229

പി​താ​വ് പി. ​ചി​ദം​ബ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ചൈ​നീ​സ് പൗ​ര​ന്മാ​ർ​ക്ക് വി​സ അ​നു​വ​ദി​ക്കാ​ൻ കോ​ൺ​ഗ്ര​സ് എം.​പി കാ​ർ​ത്തി ചി​ദം​ബ​രം അ​ടു​ത്ത സ​ഹാ​യി മു​ഖേ​ന 50 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). ഈ ​പ​ണം കാ​ർ​ത്തി ഡ​യ​റ​ക്ട​റാ​യ ക​മ്പ​നി​ക്ക് കൈ​മാ​റി​യെ​ന്നും ഇ.​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് കാ​ർ​ത്തി​ക്കെ​തി​രെ കേ​സ്. നി​ര​വ​ധി ത​വ​ണ ഇ.​ഡി കാ​ർ​ത്തി​യു​ടെ ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ഡ്വാ​ന്റേ​ജ് സ്ട്രാ​റ്റ​ജി​ക് ക​ൺ​സ​ൽ​ട്ടി​ങ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു​വേ​ണ്ടി അ​ടു​ത്ത സു​ഹൃ​ത്തും അ​ക്കൗ​ണ്ട​ന്റു​മാ​യ ഭാ​സ്ക​ര​രാ​മ​ൻ വ​ഴി​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. കേ​സി​ൽ കാ​ർ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി ഏ​പ്രി​ൽ 15ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​നും ഉ​ത്ത​ര​വി​ട്ടു. കാ​ർ​ത്തി​ക്കെ​തി​രെ​യു​ള്ള മൂ​ന്നാ​മ​ത്തെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കൽ കേ​സാ​ണി​ത്. ഐ.​എ​ൻ.​എ​ക്സ് മീ​ഡി​യ, എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സു​ക​ളി​ൽ നേ​ര​ത്തേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.