...
Home News കെജ്‌രിവാളിന്റെ അറസ്റ്റ് എന്ന ട്രയൽ റൺ

കെജ്‌രിവാളിന്റെ അറസ്റ്റ് എന്ന ട്രയൽ റൺ

മോഡി സർക്കാർ ഫാഷിസ്റ്റ് സർക്കാർ ആയിട്ടില്ല അവർ പക്ഷെ വർഗ്ഗീയ സർക്കാർ ആണെന്ന് പറഞ്ഞത് ഇടതുപക്ഷത്തിലെ പ്രമുഖ നേതാക്കൾ കൂടി ആയിരുന്നു

408

| രഞ്ജിത്ത് പി തങ്കപ്പൻ

കെജ്‌രിവാളിന്റെ അറസ്റ്റ് വാർത്തകൾ ഫേസ്ബുക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിശബ്ദം ആയത് ഇടതുപക്ഷമെങ്കിലും ഗൗരവത്തോടെ കാണുന്നില്ല എന്നത് ദയനീയമാണ്. അത്ര സമർത്ഥമായി അവർ ഒരു ടെസ്റ്റ് ട്രയൽ നടത്തി. നോക്കിക്കോളൂ പിണറായി വിജയനെ അറസ്റ്റ് ചെയ്താലും ഇതുതന്നെയാണ് സംഭവിക്കുക.

സോഷ്യൽ മീഡിയകളിൽ പ്രതിഷേധങ്ങൾ നിശബ്ദമാക്കപ്പെടും. കൂട്ടായ്മകളും പ്രചാരണങ്ങളും നിശബ്ദമാക്കപ്പെടും. ശക്തമായ സംഘടനാ രീതികളെ കമ്മ്യൂണിക്കേഷൻ ബന്ദിലൂടെ അവർ നിശബ്ദമാക്കും.

അപ്പോൾ നമ്മൾ കരുതും ചാനലുകൾ ഉണ്ടല്ലോ എന്ന് !! വെറുതെയാണ് .. കൈരളി അടക്കമുള്ളവയെ നിസ്സാരമായി ബ്ലോക്ക് ചെയ്യാൻ അവർക്കു കഴിയും.കോടതിയെക്കൊണ്ട് കള്ള തീരുമാനങ്ങൾ എടുപ്പിച്ചുകൊണ്ടു ഇവക്കെല്ലാം അനുകൂലമായ പൊതു അഭിപ്രായം ഉണ്ടാക്കാനും ഇവർ ശ്രമിക്കും. അതായതു വൈകിക്കലിലൂടെ ഇല്ലാതാക്കാം ഏതു പ്രതിഷേധത്തെയും എന്ന എക്കാലത്തെയും ഫാഷിസ്റ്റ് തന്ത്രം . അതിന്റെ ട്രയൽ റൺ ആയിരുന്നു കെജ്‌രിവാൾ അറസ്റ്റിലെ സോഷ്യൽ മീഡിയ. ആ ടെസ്റ്റ് വിജയിപ്പിക്കുകയും ചെയ്തു അവർ.

അപ്പോഴും നമ്മൾ ഇവയൊക്കെ അതിശയോക്തികളായി കാണുക തന്നെ ചെയ്യും. മോഡി സർക്കാർ ഫാഷിസ്റ്റ് സർക്കാർ ആയിട്ടില്ല അവർ പക്ഷെ വർഗ്ഗീയ സർക്കാർ ആണെന്ന് പറഞ്ഞത് ഇടതുപക്ഷത്തിലെ പ്രമുഖ നേതാക്കൾ കൂടി ആയിരുന്നു ! പക്ഷെ നമ്മൾ തിരിച്ചറിയാത്ത.. ഫാഷിസം എന്നത് ചരിത്രത്തിൽ ഒരു പോസ്റ്റ് സംബോധനയാണ് പ്രസന്റോ ഫ്യൂച്ചറോ അല്ല .. പക്ഷെ നമ്മളത് പ്രസന്റായിത്തന്നെ തിരിച്ചറിയുക എന്നതാണ് പ്രധാനം. ചരിത്രത്തിലെ തെറ്റുകൾ അവർത്തിക്കാതിരിക്കട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.