ജഹാങ്കിർ നാഷണൽ യൂണിവേഴ്‌സിറ്റി അഥവാ ജെഎൻയു

കർഷക പ്രക്ഷോഭ കാലത്ത് നരേന്ദ്ര മോദി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ടാകും." അവർ തെക്കേ ഇന്ത്യയിൽ ഒരു മൂലയിൽ കേരളത്തിൽ മാത്രമേ അധികാരത്തിലുള്ളൂ. പക്ഷേ അവരെ ഞങ്ങൾ ഗൗരവകരമായി തന്നെ കാണുന്നു. കാരണം അവരുടെ ആശയം അപകടകരമാണ്."

| ശ്രീകാന്ത് പികെ

വിനയ് ശർമ എന്നൊരു കറ കളഞ്ഞ സംഘപരിവാർ അനുഭാവി രചനയും സംവിധാനവും നിർമ്മിച്ച് റിലീസിന് കാത്തിരിക്കുന്നൊരു പ്രൊപ്പഗാണ്ട സിനിമയാണ് ജഹാങ്കിർ നാഷണൽ യൂണിവേഴ്‌സിറ്റി അഥവാ ജെഎൻയു. ഒരു ഗ്രാമത്തിൽ നിന്നും ജെ.എൻ.യു അഥവാ ജഹാങ്കിർ നാഷണൽ യൂണിവേഴ്‌സിറ്റിയിലേക്ക് പഠനത്തിന് വന്ന്, അവിടെ ഇസ്ലാമിക തീവ്രവാദവും, ലവ് ജിഹാദും, ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന ‘ആന്റി നാഷണൽ: ലെഫ്റ്റിസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷനെ തകർത്ത് ദേശസ്നേഹികളായ വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുന്ന ഒരുത്തന്റെ കഥ എന്നാണ് IMDb യിൽ കാണുന്നത്.

കേരള സ്റ്റോറി പോലെ, കോടികൾ മുടക്കി ഈ രാജ്യത്തെ കേവലമൊരു സർവ്വകലാശാലക്കെതിരെയും അവിടത്തെ വിദ്യാർത്ഥി യൂണിയൻ ഭരിക്കുന്ന ലെഫ്റ്റ് യൂണിറ്റിക്കെതിരെയും ഇങ്ങനെയൊരു പടമൊക്കെ പിടിക്കണമെങ്കിൽ ഒറിജിനൽ ശരിക്കുമുള്ള ജെഎൻയു അവരെ എന്തുമാത്രം അലോസരപ്പെടുത്തുന്നുണ്ടാകും.

ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിൽ വീണ്ടും ഇടത് സഖ്യം വിജയ്ച്ചിരിക്കുകയാണ്. സർവ്വകലാശാല ഭരണകൂടത്തിന്റെ പിന്തുണയോടെ തങ്ങളുടെ ആവനാഴിയിലെ എല്ലാ കളികളും പുറത്തെടുത്തിട്ടും എ.ബി.വി.പിക്ക് നിലം തൊടാൻ സാധിച്ചില്ല. വോട്ടെടുപ്പിന് മണിക്കൂറിനുമുമ്പ് ഇടത് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാർത്ഥിയെ അയോഗ്യയാക്കി, കോടതിയെ സമീപിക്കാൻ പോലും അവസരമില്ലാത്ത സമയത്ത്. ആലോചനകളില്ലാതെ സഖ്യം ബാപ്സ സ്ഥാനാർത്ഥിയെ പിന്തുണച്ചു. സ്വന്തം രാജ്യസഭാ സീറ്റ് പോലും കളഞ്ഞു കൊണ്ട് അടുത്ത അഞ്ച് വർഷത്തേക്ക് കൂടി അധികാര സ്ഥാനം കിട്ടുമോയെന്ന് നോക്കിയോടുന്ന തലമുതിർന്ന കൂട്ടത്തിന് വിദ്യാർത്ഥികളുടെ ഉത്തരം.

കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്‌.യുവിന് ഒരു തരത്തിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല, എന്ന് മാത്രമല്ല, എൻ.എസ്‌.യു മത്സരിക്കാത്ത സീറ്റുകളിൽ എ.ബി.വി.പി വോട്ടുകൾ കുത്തനെ വർദ്ധിച്ചു. ഭാവിയിലെ കോൺഗ്രസ് നേതാക്കൾ കലാലയങ്ങളിൽ നിന്ന് തന്നെ തങ്ങളുടെ അടിസ്ഥാന ആശയം നിലനിർത്തി പോരുന്നുണ്ട്.
രാജ്യ തലസ്ഥാനത്ത് സംഘപരിവാറിന്റെ വലിയ മഷിനറികളോട് നേരിട്ട് ഏറ്റുമുട്ടിയാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ വിജയക്കൊടി പാറിച്ചത്.

കർഷക പ്രക്ഷോഭ കാലത്ത് നരേന്ദ്ര മോദി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ടാകും.” അവർ തെക്കേ ഇന്ത്യയിൽ ഒരു മൂലയിൽ കേരളത്തിൽ മാത്രമേ അധികാരത്തിലുള്ളൂ. പക്ഷേ അവരെ ഞങ്ങൾ ഗൗരവകരമായി തന്നെ കാണുന്നു. കാരണം അവരുടെ ആശയം അപകടകരമാണ്.”

സംഘപരിവാറിന് അപകടകരമായ ആ ആശയത്തെ ഇല്ലായ്മ ചെയ്യാനാണ്, കേരള സ്റ്റോറിയും ജഹാങ്കിർ നാഷണൽ യൂണിവേഴ്‌സിറ്റിയുമൊക്കെയായി അവർ കഷ്ടപ്പെടുന്നത്. അവർക്ക് അലോസരമുണ്ടാക്കുന്ന ആ ശബ്ദങ്ങൾ തെരുവുകളിലും കലാലയങ്ങളിലും പാർലിമെന്റിലുമൊക്കെ കൂടുതൽ കൂടുതൽ എത്തിക്കുക എന്നതാണ് സംഘപരിവാർ വിരുദ്ധരായ മനുഷ്യർ ചെയ്യേണ്ടുന്ന കടമ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക് ഏകദേശം 60 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തതായി വെളിപ്പെടുത്തിയതോടെ, മാതൃ- നവജാത ശിശു ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഒരു പ്രധാന ചർച്ചക്ക് തുടക്കമിട്ടു. 2010 -ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ അവർ X-ലെ...

Keep exploring...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

More News

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

ട്രംപിൻ്റെ ചൈന സന്ദർശനം; പ്രതിനിധി സംഘം ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണ്?

ചൈനയിലേക്കുള്ള തൻ്റെ സുപ്രധാന സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. ഏകദേശം ഒമ്പത്...

പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍...

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പിവി കുല്‍കര്‍ണി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...