...
Home News Kerala കോൺഗ്രസുകാർ സ്വന്തം പാർടിയിൽ പല പേരിൽ അറിയപ്പെടുന്ന ഭാവിയിലെ അനിൽ ആന്റണിമാരെ കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്

കോൺഗ്രസുകാർ സ്വന്തം പാർടിയിൽ പല പേരിൽ അറിയപ്പെടുന്ന ഭാവിയിലെ അനിൽ ആന്റണിമാരെ കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്

അനിൽ ആന്റണിയെ തെറി വിളിക്കാൻ ഇറങ്ങുന്ന കോൺഗ്രസുകാർ അൽപ്പം അടങ്ങി സ്വന്തം പാർടിയിൽ പല പേരിൽ അറിയപ്പെടുന്ന ഭാവിയിലെ അനിൽ ആന്റണിമാരെ കുറിച്ച് ആലോചിക്കുന്നത് നല്ലതാകും.

227

| ശ്രീകാന്ത് പികെ

അനിൽ കെ ആന്റണി സ്വന്തം തന്ത എ. കെ ആന്റണിയെയൊക്കെ പരിഹസിച്ചു സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു. അച്ഛനോട് ബഹുമാനവും ആരാധനയുമൊക്കെ ആണെങ്കിലും ഗാന്ധി കുടുംബത്തിന് വേണ്ടി അടിമ പണിയെടുക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നുവത്രേ.

കോൺഗ്രസുകാരുടെ ഗാന്ധി കുടുംബ ഭക്തി വിമർശിച്ചു പറയുന്ന കമ്യൂണിസ്റ്റുകാർ അടങ്ങുന്ന രാഷ്ട്രീയ എതിരാളികളോട് അവർ അഭിമാനത്തോടെ പറയുന്ന മറുപടിയാണ് കോൺഗ്രസ് പാർടിയും ഗാന്ധി കുടുംബവുമായുള്ള ബന്ധവും ആ കുടുംബത്തിൽ നിന്ന് രക്തസാക്ഷികളായ മുൻ പ്രധാന മന്ത്രിമാരുടെ പേരിലുള്ള വൈകാരികതയുമൊക്കെ. പക്ഷേ കോൺഗ്രസ് പാർടിയിൽ നിന്ന് എന്ന് പുറത്ത് വരുന്നോ, അന്ന് ആദ്യം തന്നെ അവർ തെറി വിളിക്കുന്നത് ഇതേ ഗാന്ധി കുടുംബത്തെ തന്നെയാകും.

അത് രാഹുൽ ഗാന്ധിയെ സ്വഹാബിമാരുടെ കാലത്തോട് ഉപമിക്കുന്ന ഏത് ഉഡായിപ്പ് കോൺഗ്രസുകാരൻ ആണെങ്കിലും. കാരണം അവർക്കറിയാം തങ്ങൾ എന്ത് തരം അടിമത്തത്തിലാണ് ജീവിക്കുന്നതെന്ന്. പക്ഷേ ആ പാർടിയിൽ ഉള്ളിടത്തോളം കാലം അതേ ഗാന്ധി കുടുംബത്തെ സുഖിപ്പിച്ചു കുമ്പിട്ടുമല്ലാതെ ആ പാർടിയിൽ സർവൈവ് ചെയ്യാനാകില്ല എന്ന നല്ല ബോധ്യം അവർക്കുണ്ട്.

ഇതിൽ ഏറ്റവും തമാശ അനിൽ ആന്റണി ഗാന്ധി കുടുംബത്തെ വിമർശിക്കുന്നതാണ്. യാതൊരു പൊളിറ്റിക്കൽ സെൻസിബിലിറ്റിയും സ്കിലും ഇല്ലാത്ത ഒന്നര പിരി ഇളകിയ കളി കളിക്കുന്ന പോഴനായ ഒരുത്തനെ കോൺഗ്രസിന്റെ നാഷണൽ ഡിജിറ്റൽ മീഡിയ സെല്ലിനെ തലവനാക്കി കൊണ്ടിരുത്തിയത് എ. കെ ആന്റണിക്ക് ഗാന്ധി കുടുംബത്തിലുള്ള പിടിയും അയാളുടെ മക്കൾ രാഷ്ട്രീയവുമാണ്. തന്റെ കാലത്തിന് ശേഷവും മക്കൾ ഈ ബിസിനസ്സിൽ പച്ച പിടിച്ച് പോകണമെന്നുള്ള ആഗ്രഹം.

പക്ഷെ അച്ഛന്റെ കാലം തീരും മുന്നേ മുരടിച്ചു പോയ പാർടിയിൽ നിന്ന് വില പറഞ്ഞ് ബിജെപിയിൽ പോകാനും, ബിജെപി സ്ഥാനാർത്ഥിയാകാനും ഈ ഡയലോഗ് ഇന്ന് പറയാൻ മാത്രമുള്ള ഒരാളായി നിൽക്കുന്നത് പോലും തന്ത പണ്ട് ഗാന്ധി കുടുംബത്തിന് അടിമ പണി ചെയ്തത് കൊണ്ട് മാത്രം ലഭിച്ചതാണ്. അല്ലെങ്കിൽ കൂട്ടിപ്പോയാൽ എ.കെ ആന്റണിയുടെ ഒരു മൊയന്ത്‌ ചെക്കൻ എന്ന് നാട്ടിലെ നാലാളെ കൊണ്ട് പറയിക്കുന്നതിൽ തീർന്നേനെ.
അനിൽ ആന്റണിയെ തെറി വിളിക്കാൻ ഇറങ്ങുന്ന കോൺഗ്രസുകാർ അൽപ്പം അടങ്ങി സ്വന്തം പാർടിയിൽ പല പേരിൽ അറിയപ്പെടുന്ന ഭാവിയിലെ അനിൽ ആന്റണിമാരെ കുറിച്ച് ആലോചിക്കുന്നത് നല്ലതാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.