ഗൂഗിൾ വാലറ്റ് ഇന്ത്യയിലേക്കോ?; പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തു

യുപിഐ സേവനമായ ഗൂഗിള്‍ പേയുമായി ചേര്‍ന്നായിരിക്കാം ഇതിന്റെ പ്രവര്‍ത്തനം എന്ന് മാത്രമാണ് സൂചന.

ഗൂഗിള്‍ വാലറ്റ് ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ വിവിധ സേവനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭ്യമാക്കുക. കൂടാതെ ലോയല്‍റ്റി പോയിന്റുകളും ഗൂഗിള്‍ വാലറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വാലറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. പക്ഷേ ഗൂഗിള്‍ വാലറ്റിന്റെ എപികെ ഫയല്‍ ഉപയോഗിച്ച് സൈഡ്ലോഡ് ചെയ്യാനും അതില്‍ ബാങ്ക് കാര്‍ഡുകള്‍ ആഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേയ്‌മെന്റുകള്‍ നടത്താനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാജ്യത്ത് ഗൂഗിള്‍ പേയുടെ സപ്പോര്‍ട്ട് വാലറ്റിനുണ്ടാകുമെന്നാണ് സൂചന. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭ്യമാണ്. കൂടാതെ ആഗോള തലത്തില്‍ 77 രാജ്യങ്ങളിലും ഇത് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കമ്പനി ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. യുപിഐ സേവനമായ ഗൂഗിള്‍ പേയുമായി ചേര്‍ന്നായിരിക്കാം ഇതിന്റെ പ്രവര്‍ത്തനം എന്ന് മാത്രമാണ് സൂചന. അങ്ങനെയെങ്കില്‍ പേടിഎം, ഫോണ്‍പേ, ഭീം, ആമസോണ്‍ പേ എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റിന് വിപണിയിലെ എതിരാളികളാകുമെന്നത് ഉറപ്പാണ്.

ടെക്ക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് എസ്ബിഐ, എയര്‍ഇന്ത്യ, പിവിആര്‍ ഇനോക്സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് സപ്പോര്‍ട്ട് ചെയ്‌തേക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെക്ക് ക്രഞ്ച് കമ്പനിയെ ചിലര്‍ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌ക്രീന്‍ഷോട്ടുകളെല്ലാം മാറ്റി ഗൂഗിള്‍ വാലറ്റിന്റെ യുഎസ് പതിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വെച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മാതൃത്വം സ്‌ക്രീനിൽ മാറ്റിയെഴുതിയ 10 അമ്മമാർ

സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള അമ്മമാർ സാധാരണയായി ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും മാത്രം പ്രതീകങ്ങളാണ്. എന്നാൽ ഈ പരമ്പരാഗത കീഴ്വഴക്കങ്ങളെ പൂർണ്ണമായും തകിടംമറിച്ചു കൊണ്ട്, ധാർമ്മികമായി ഇരുണ്ടതും...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

മാതൃത്വം സ്‌ക്രീനിൽ മാറ്റിയെഴുതിയ 10 അമ്മമാർ

സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള അമ്മമാർ സാധാരണയായി ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും മാത്രം പ്രതീകങ്ങളാണ്. എന്നാൽ ഈ പരമ്പരാഗത കീഴ്വഴക്കങ്ങളെ...

സ്വർണ്ണ ഖനികളില്ലാത്ത ‘സുവർണ്ണ നഗരം’; ജയ്സാൽമീറിന്റെ അതുല്യ കഥ

രാജസ്ഥാനിലെ വിശാലമായ താർ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജയ്സാൽമീർ ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ നഗരങ്ങളിലൊന്നാണ്. ചരിത്രവും ശില്പകലയും പ്രകൃതിയും...

7,000 യുവാക്കൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു; കർണാടകയിൽ ഞെട്ടൽ; കോളേജുകളിൽ പരിശോധന നടത്താൻ ഉത്തരവ്

കർണാടകയിൽ യുവാക്കൾക്കിടയിൽ എച്ച്ഐവി ബാധ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ സംയോജിത ആരോഗ്യ ക്യാമ്പുകൾ (IHC)...

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം; അപമാനിക്കുന്നത് ശിക്ഷാർഹമാക്കി പാർലമെന്റ് ബിൽ പാസാക്കി

ഒരു നൂറ്റാണ്ടിലേറെയായി രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച ദേശീയ ഗാനമായ 'വന്ദേമാതരത്തിന്' പാർലമെന്റ് നിയമപരമായ സംരക്ഷണം നൽകി. ഗാനത്തെ...

റഷ്യ- ബംഗ്ലാദേശ് വ്യാപാരം ഇന്ത്യൻ രൂപയിലേക്ക്; ഉപരോധങ്ങളെ മറികടക്കാൻ തന്ത്രവുമായി മോസ്കോ

യുഎസ് ഉപരോധങ്ങളുടെ കടുത്ത സമ്മർദ്ദത്തിൽ ഡോളർ ഇടപാടുകൾ പ്രതിസന്ധിയിലായതോടെ, ബംഗ്ലാദേശുമായുള്ള വ്യാപാരം ഇന്ത്യൻ രൂപയിലൂടെ വികസിപ്പിക്കാൻ റഷ്യയുടെ നീക്കം....

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; കാഴ്ച നഷ്ടപ്പെട്ടവർക്ക് പുതുജീവൻ നൽകാൻ ‘പ്രൈമ’ വരുന്നു

കാഴ്ച നഷ്ടപ്പെട്ടവർക്ക് പുതുപ്രതീക്ഷ നൽകിക്കൊണ്ട് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ സയൻസ് കോർപ്പ് 'PRIMA' (പ്രൈമ) എന്ന വിപ്ലവകരമായ ചികിത്സാ...

ബിജെപിയിൽ ചേരാൻ ഭീഷണിയെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ

ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. തന്നെക്കാൾ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും...

അസമിൽ വെള്ളപ്പൊക്ക ദുരിതം തുടരുന്നു; വീടുകളിൽ വൈദ്യുതിയില്ല, മരണസംഖ്യ 78 ആയി

അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൻ്റെ ആഘാതം തുടരുന്നു. പ്രളയബാധിത മേഖലകളിലെ ഏകദേശം 13,000 വീടുകളിൽ ഇപ്പോഴും വൈദ്യുതി...