12 March 2026

ത്വക് ക്യാൻസറിനെ തടയാം ഈ വാക്‌സിൻ കൊണ്ട്; അവസാനഘട്ട പരീക്ഷണത്തിൽ ഗവേഷകർ

കോവിഡ് വാക്സിന് സമാനമായ രീതിയിലുള്ളതിനാൽ ഏതാനും ആഴ്ചകള്‍ കൊണ്ട് ഇത് നിര്‍മ്മിക്കുവാന്‍ സാധിക്കും.

ത്വക്കിലെ കാന്‍സറിനെ (മെലനോമ) ഫലപ്രദമായി നേരിടാന്‍ കെല്പുള്ളതെന്ന് വിശ്വസിക്കുന്ന ആദ്യത്തെ എം.ആര്‍.എന്‍.എ കാന്‍സര്‍ വാക്സിന്‍ ബ്രിട്ടനിലെ രോഗികളില്‍ ആദ്യമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ബ്ലാഡര്‍, ശ്വാസകോശം, വൃക്ക എന്നിവിടങ്ങളിലെ കാന്‍സറുകള്‍ക്കെതിരെയും ഈ വാക്സിന്‍ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ട്യൂമറിന് പ്രത്യേക ജനറ്റിക് മേക്ക് ഉപയോഗിച്ച്, വ്യക്തികള്‍ക്ക് അനുസൃതമായി ഇതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നതിനാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുതലാണ്.

കോവിഡ് വാക്സിന് സമാനമായ രീതിയിലുള്ളതിനാൽ ഏതാനും ആഴ്ചകള്‍ കൊണ്ട് ഇത് നിര്‍മ്മിക്കുവാന്‍ സാധിക്കും. ശരീരത്തിൽ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കാനും തിരികെ വരുന്നതില്‍ നിന്ന് തടയുവാനുമുള്ള പ്രവർത്തനമാണ് വാക്‌സിലൂടെ നടക്കുന്നത്. ഈ വാക്സിന്റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങളില്‍ ത്വക്കിലെ കാന്‍സര്‍ തിരികെ വരുന്നതിനെ വലിയൊരു അളവില്‍ തടയുന്നാതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് ചികിത്സയുടെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എം.ആര്‍.എന്‍.എ – 4157 (വി940) എന്ന് ശാസ്ത്രീയ നാമമുള്ള ഇത് ഓരോ വ്യക്തിയിലും തനത് സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്യൂമര്‍ നിയോ ആന്റിജനുകളെയാണ് ലക്ഷ്യം വയ്ക്കുക. രോഗിയുടെ കാന്‍സറില്‍ ഉണ്ടാകുന്ന അനന്യസാധാരണമായ ഉല്‍പരിവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള ഒരു ആന്റി ട്യൂമര്‍ പ്രതിരോധ സംവിധാനമാണ് ഈ വാക്സിനിലുള്ളത്. ലോകമാകമാനമാനം 1,100 രോഗികളിലാണ് ഈ വാക്‌സിൻ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News