16 May 2024

ത്വക് ക്യാൻസറിനെ തടയാം ഈ വാക്‌സിൻ കൊണ്ട്; അവസാനഘട്ട പരീക്ഷണത്തിൽ ഗവേഷകർ

കോവിഡ് വാക്സിന് സമാനമായ രീതിയിലുള്ളതിനാൽ ഏതാനും ആഴ്ചകള്‍ കൊണ്ട് ഇത് നിര്‍മ്മിക്കുവാന്‍ സാധിക്കും.

ത്വക്കിലെ കാന്‍സറിനെ (മെലനോമ) ഫലപ്രദമായി നേരിടാന്‍ കെല്പുള്ളതെന്ന് വിശ്വസിക്കുന്ന ആദ്യത്തെ എം.ആര്‍.എന്‍.എ കാന്‍സര്‍ വാക്സിന്‍ ബ്രിട്ടനിലെ രോഗികളില്‍ ആദ്യമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ബ്ലാഡര്‍, ശ്വാസകോശം, വൃക്ക എന്നിവിടങ്ങളിലെ കാന്‍സറുകള്‍ക്കെതിരെയും ഈ വാക്സിന്‍ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ട്യൂമറിന് പ്രത്യേക ജനറ്റിക് മേക്ക് ഉപയോഗിച്ച്, വ്യക്തികള്‍ക്ക് അനുസൃതമായി ഇതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നതിനാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുതലാണ്.

കോവിഡ് വാക്സിന് സമാനമായ രീതിയിലുള്ളതിനാൽ ഏതാനും ആഴ്ചകള്‍ കൊണ്ട് ഇത് നിര്‍മ്മിക്കുവാന്‍ സാധിക്കും. ശരീരത്തിൽ കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കാനും തിരികെ വരുന്നതില്‍ നിന്ന് തടയുവാനുമുള്ള പ്രവർത്തനമാണ് വാക്‌സിലൂടെ നടക്കുന്നത്. ഈ വാക്സിന്റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങളില്‍ ത്വക്കിലെ കാന്‍സര്‍ തിരികെ വരുന്നതിനെ വലിയൊരു അളവില്‍ തടയുന്നാതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് ചികിത്സയുടെ അന്തിമ ഘട്ട പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എം.ആര്‍.എന്‍.എ – 4157 (വി940) എന്ന് ശാസ്ത്രീയ നാമമുള്ള ഇത് ഓരോ വ്യക്തിയിലും തനത് സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്യൂമര്‍ നിയോ ആന്റിജനുകളെയാണ് ലക്ഷ്യം വയ്ക്കുക. രോഗിയുടെ കാന്‍സറില്‍ ഉണ്ടാകുന്ന അനന്യസാധാരണമായ ഉല്‍പരിവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള ഒരു ആന്റി ട്യൂമര്‍ പ്രതിരോധ സംവിധാനമാണ് ഈ വാക്സിനിലുള്ളത്. ലോകമാകമാനമാനം 1,100 രോഗികളിലാണ് ഈ വാക്‌സിൻ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News