...
Home Entertainments വീണ്ടുമൊരു മോദി ബയോപിക്; ഇത്തവണ സത്യരാജ്

വീണ്ടുമൊരു മോദി ബയോപിക്; ഇത്തവണ സത്യരാജ്

പുതിയ ബയോപിക് ബൊളീവുഡിലെ പ്രമുഖ നിർമ്മാണ കമ്പനി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷിൽ ഭാഷകളിൽ ആയി നിർമ്മിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

259

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ആയി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തെന്നിന്ത്യൻ നടൻ സത്യരാജ് ആണ് ഇത്തവണ മോദി ആയി അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

2019 ൽ ആണ് മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ഇറങ്ങിയിരുന്നത്. പി എം നരേന്ദ്ര മോദി എന്ന പേരിൽ വന്ന സിനിമയിൽ വിവേക് ഒബ്രോയ് ആയിരുന്നു നായകൻ ആയി എത്തിയത്. ഓമങ് കുമാർ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയിലും വിവേക് ഒബ്രോയ് സാന്നിധ്യം ഉണ്ടായിരുന്നു.

പുതിയ ബയോപിക് ബൊളീവുഡിലെ പ്രമുഖ നിർമ്മാണ കമ്പനി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷിൽ ഭാഷകളിൽ ആയി നിർമ്മിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എങ്കിലും പ്രശസ്ത അനലൈസ്റ്റ് രമേശ്‌ ബാല യാണ് എക്സ് ലൂടെ ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.